Movlog

Health

ഗർഭപാത്രം നീക്കം ചെയ്യുന്നതിനെ കുറിച്ച് സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഗർഭപാത്രത്തെ ഓപ്പറേഷനിലൂടെ നീക്കം ചെയ്യുന്നതിനെയാണ് ഹിസ്ട്രക്ടമി എന്ന് പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ ഓപ്പറേഷൻ ചെയ്യാറുണ്ട്. ഗർഭപാത്രത്തിൽ ഫൈബ്രോയിഡുകൾ അഥവാ മുഴകൾ ഉണ്ടാവുമ്പോൾ ആണ് ഹിസ്ട്രക്ടമി ചെയ്യേണ്ടതായി വരുന്നത്. ചെറിയ മുഴകൾ ആണെങ്കിൽ ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യമില്ല.എന്നാൽ ഫൈബ്രോയിഡിന്റെ വലിപ്പം കൂടുതൽ ആണെങ്കിൽ ഹിസ്ട്രക്ടമി അല്ലാതെ മറ്റു മാർഗമില്ലാതെ വരുന്നു. ഫൈബ്രോയ്ഡ് കാരണം രോഗികൾക്ക് അമിതമായ ബ്ളീഡിങ്ങും, വേദനയും മറ്റു പ്രയാസങ്ങളും ഉണ്ടാവുമ്പോൾ ,പ്രായമായ സ്ത്രീകൾക്ക് ഹിസ്ട്രക്ടമി ചെയ്യാൻ ആണ് ഡോക്ടർമാർ നിർദേശിക്കുക.

ഗർഭശയത്തിലും, അണ്ഡാശയത്തിലും, ഗർഭാശയമുഖത്തിലും വരുന്ന കാൻസർ അകറ്റാനും ഹിസ്ട്രക്ടമി ചെയ്യുന്നു. എൻഡോമെട്രിയോസിസ്, അഡിനോമയോസിസ് , വർഷങ്ങൾ ആയുള്ള അടിവയറിന്റെ വേദന, മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ ആവാത്ത ബ്ലീഡിങ് തുടങ്ങിയ അസുഖങ്ങൾക്കും ഹിസ്ട്രക്ടമി ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കും. കാൻസർ അല്ലാതെ മറ്റെന്ത് കാരണത്താൽ ആണെങ്കിലും ഹിസ്ട്രക്ടമി ചെയ്യുന്നതിന് മുമ്പ് മരുന്നുകളിലൂടെ ഫലം കണ്ടെത്താൻ ശ്രമിക്കും.

മൂന്ന് വിധത്തിൽ ഈ ഓപ്പറേഷൻ ചെയ്തു വരുന്നു- ഓപ്പൺ സർജറി, വജൈനൽ ഹിസ്ട്രക്ടമി, ലാപ്രോസ്കോപ്പി. ഒരു കീ ഹോളിലൂടെ ഗർഭപാത്രത്തെ നീക്കം ചെയ്യുന്ന ചികിത്സാരീതി ആണ് ലാപ്രോസ്കോപ്പി. ഓപ്പൺ സർജറിയെ അപേക്ഷിച്ച് ലാപ്രോസ്കോപ്പി സർജറിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഓപ്പൺ സർജറിയെക്കാൾ വേദന, ചെറിയ മുറിവ് ആയതിനാൽ അണുബാധ ഉണ്ടാകുവാനുള്ള സാധ്യതകൾ, രക്തം നഷ്ടമാവുന്നത്, ഓപ്പറേഷന് ശേഷം ഉണ്ടാവുന്ന പല സങ്കീർണതകൾ, ആശുപത്രിയിൽ കഴിയേണ്ട ദിവസങ്ങൾ എല്ലാം ലാപ്രോസ്കോപ്പിക്ക് കുറവായിരിക്കും. പൂർണമായും മയക്കുന്ന ജനറൽ ആണ് ലാപ്രോസ്കോപ്പിക്ക് നൽകുന്നത്. പെട്ടെന്ന് തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top