Movlog

Kerala

വിവാഹത്തിന് ലക്ഷങ്ങൾ മുടക്കി ആലീസ് ക്രിസ്റ്റി ഗോമസ് !

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് പ്രശസ്ത സീരിയൽ താരം ആലീസ് ക്രിസ്റ്റി ഗോമസിന്റെ വിവാഹചിത്രങ്ങൾ ആണ്. അഡൂർ ഉള്ള ഹോട്ടൽ വൈറ്റ് പോർട്ടിക്കോ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു താരത്തിന്റെവിവാഹ ചടങ്ങുകൾ നടന്നത്. മിന്നുകെട്ട് അടൂർ ഉള്ള പള്ളിയിൽ വച്ചായിരുന്നു നടന്നത്. നീലനിറമുള്ള ബ്ലെയ്സർ അണിഞ്ഞ് സജിൻ എത്തിയപ്പോൾ തൂവെള്ള നിറത്തിലുള്ള മുത്തുകൾ പതിപ്പിച്ചുള്ള ഗൗൺ അണിഞ്ഞ് അതിസുന്ദരി ആയിട്ടാണ് ആലീസ് എത്തിയത്.

മുത്തുകൾ കൊണ്ട് മൂടിയ ഒരു രാജകുമാരിയെപ്പോലെ ആയിരുന്നു ആലീസിനെ വിവാഹ ഗൗണിൽ കാണുവാൻ. ആലീസിന്റെ വീട്ടിലെ വിവാഹ ആഘോഷങ്ങൾ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഹൽദി, മെഹന്തി, ബ്രൈഡൽ ഷവർ എന്നിവയുടെ ചിത്രങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കു വെച്ചിരുന്നു. ക്രിസ്ത്യൻ ആചാര പ്രകാരം ഹൽദിയും മെഹന്ദിയും ഇടാൻ പാടില്ലാത്തതിനാൽ രണ്ടാഴ്ച മുമ്പായിരുന്നു ഈ ചടങ്ങുകൾ നടത്തിയത്.

മെഹന്ദി ഇടാനുള്ള ആഗ്രഹം കാരണം ആയിരുന്നു ഈ ചടങ്ങുകൾ എല്ലാം ആലീസ് ഉൾപ്പെടുത്തിയത്. ആഭരണങ്ങൾ അധികം അണിഞ്ഞില്ലെങ്കിലും ആർഭാടം നിറഞ്ഞ വിവാഹം തന്നെയായിരുന്നു താരത്തിൻറെത്. ആഡംബരം ആയിട്ടുള്ള ആലീസിന്റെ ഗൗൺ തയ്യാറാക്കാൻ ലക്ഷങ്ങൾ ചിലവഴിച്ചു എന്ന് കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ജീവിതത്തിൽ ആകെ ഒരിക്കൽ നടത്തുന്ന വിവാഹത്തിന് കുറച്ച് ആർഭാടം ഒക്കെ ആവാൻ എന്ന് താരത്തിനെ പിന്തുണച്ച് ആരാധകരും മുന്നോട്ട് വന്നിട്ടുണ്ട്.

പച്ച നിറത്തിലുള്ള സാരി ആയിരുന്നു മന്ത്രകോടി ആയി സജിൻ ആലീസിന് നൽകിയത്. “സ്ത്രീപദം”,”കസ്തൂരിമാൻ”,” മഞ്ഞുരുകും കാലം “തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “മിസിസ് ഹിറ്റ്ലർ”, “തിങ്കൾ കലമാൻ” എന്ന പരമ്പരകളിൽ ആണ് ആലീസ് ഇപ്പോൾ അഭിനയിക്കുന്നത്.

അടുത്തിടെ യൂട്യൂബ് ചാനൽ ആരംഭിച്ച താരം ഇതിലൂടെ ആണ് വിവാഹ വിശേഷങ്ങൾ പങ്കു വെച്ചത്. ആദ്യത്തെ വീഡിയോ തന്നെ വിവാഹത്തിന്റെ തീയതി പങ്കുവെക്കുന്ന സേവ് ദി ഡേറ്റ് ആയിരുന്നു. പ്രതിശ്രുത വരൻ സജിനെ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യ വീഡിയോ പങ്കു വെച്ചത്. പിന്നീട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കു വെച്ച് ആലീസ് ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. വിവാഹത്തിനു മുമ്പ് ആലീസിന് ഒരു വിവാഹ സമ്മാനം നൽകി സജിൻ. “ബദ്ലഹേം” എന്ന പുതിയ വീടിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആലിസ് പുതിയ വീഡിയോയിലൂടെ പങ്കു വെച്ചത്.

മെഹന്തി വീഡിയോക്ക് പിന്നാലെയാണ് പ്രതിശ്രുത വരൻ സജിനുമായി പുതിയ വീട്ടിലെ പാലുകാച്ചലിന്റെ വീഡിയോ ആലീസ് പങ്കു വെച്ചത്. ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയാണ് എന്ന് താരം കുറിച്ചു. ആലീസിന്റെ സുഹൃത്ത് വഴിയാണ് ഈ വിവാഹ ആലോചന വന്നത്. അങ്ങനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് വീട്ടുകാരോട് പറഞ്ഞപ്പോൾ അവരും സമ്മതിക്കുകയായിരുന്നു.

നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ വിവാഹം. കോവിഡ് പ്രതിസന്ധികളും , സീരിയൽ തിരക്കുകളും കാരണം നീണ്ടു പോവുകയായിരുന്നു. ആലീസിന്റെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ താരത്തിനെ വിവാഹ ചിത്രങ്ങളും വീഡിയോകളും ആണ് വൈറൽ ആകുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് ആലീസിന് ആശംസകളുമായി മുന്നോട്ട് വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top