Movlog

Movie Express

വിവാഹം കഴിഞ്ഞു ആദ്യ ദിവസം തന്നെ സജിന്റെ വീട്ടിൽ സംഭവിച്ചത് !

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ആലീസ് ക്രിസ്റ്റി ഗോമസിന്റെ വിവാഹ വിശേഷങ്ങൾ ആണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം ആണ് ആലീസ് ക്രിസ്റ്റി ഗോമസ്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന താരത്തിന്റെ വിവാഹം നവംബർ 18 നായിരുന്നു. വിവാഹത്തിന്റെ സേവ് ദി ഡേറ്റ് മുതൽ ആലീസിന്റെ വിവാഹവിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. വിവാഹ വിശേഷങ്ങൾ പങ്കു വെക്കാൻ ആയി താരം യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

തന്റെ ചാനലിലൂടെ ആയിരുന്നു പിന്നീട് താരം ആരാധകരുമായി വിശേഷങ്ങൾ എല്ലാം പങ്കു വെച്ചത്. വിവാഹത്തിന്റെ ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം താരം ചാനലിലൂടെ പങ്കു വെച്ചിരുന്നു. താരത്തിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു. അഡൂരിൽ വൈറ്റ് പോർട്ടിക്കോ എന്ന ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് സീരിയൽ താരങ്ങൾ ആരും പങ്കെടുക്കാത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

എന്നാൽ സീരിയൽ താരങ്ങൾക്ക് ആർഭാടകരമായ ഒരു വിവാഹ വിരുന്ന് തന്നെ ഒരുക്കിയിരുന്നു ആലീസ്. ഇപ്പോഴിതാ സജിന്റെ വീട്ടിലേക്ക് താരത്തിനെ കൊണ്ടാക്കുന്ന ചടങ്ങിന്റെ വീഡിയോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സജിന്റെ വീട്ടിൽ എത്തിയ ആലീസ് തന്റെ വീട്ടുകാർ പോകുമ്പോൾ കരയുന്നത് വീഡിയോയിൽ കാണുന്നുണ്ട്. ആലീസിനെ ആശ്വസിപ്പിക്കുന്ന സജിനെയും സജിന്റെ സഹോദരിയെയും വീഡിയോയിൽ കാണാം.

ആലീസിന്റെ കൊണ്ടാക്കൽ ചടങ്ങിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. “കടമറ്റത്തു കത്തനാർ” എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരം ആണ് ആലീസ് ക്രിസ്റ്റി ഗോമസ്. പത്തനംതിട്ട സ്വദേശിയായ സജിൻ ആണ് ആലീസിനെ വിവാഹം കഴിച്ചത്. മുത്തുകൾ പതിപ്പിച്ച വെള്ള ഗൗൺ അണിഞ്ഞ് അതീവ സുന്ദരി ആയിട്ടായിരുന്നു ആലിസ് വിവാഹത്തിന് പള്ളിയിലെത്തിയത്. പച്ച നിറമുള്ള സാരിയായിരുന്നു മന്ത്രി കോടിയായി
സജിൻ ആലീസിന് നൽകിയത്.

പള്ളിയിൽ വച്ച് ലളിതമായ ചടങ്ങിലായിരുന്നു മിന്നുകെട്ടും മന്ത്രകോടി അണിയിക്കുന്നതും നടന്നത്. നിലവിൽ “തിങ്കൾ കലമാൻ”, “മിസിസ് ഹിറ്റ്‌ലർ” എന്നീ പരമ്പരകളിൽ ആണ് ആലീസ് അഭിനയിക്കുന്നത്. “സ്ത്രീപദം”,”കസ്തൂരിമാൻ”,” മഞ്ഞുരുകും കാലം ” തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. വിവാഹത്തിനു മുമ്പ് ആലീസിന് സജിൻ നൽകിയ വിവാഹ സമ്മാനം ഏറെ ശ്രദ്ധേയമായിരുന്നു.

“ബദ്ലഹേം” എന്ന പുതിയ വീടിനെക്കുറിച്ചുള്ള വിശേഷങ്ങൾ ആലിസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചിരുന്നു. ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു സജിനും കുടുംബത്തോടൊപ്പം പുതിയ വീടിന്റെ പാല് കാച്ചുന്ന വീഡിയോ താരം ആരാധകരുമായി പങ്കു വെച്ചത്. ആലീസിന്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് ഉണ്ടാക്കിയ വീട് ആണ് ബത്ലെഹേം എന്നും താരം കൂട്ടിച്ചേർത്തു.

നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരത്തിന്റെ വിവാഹം. കോവിഡ് പ്രതിസന്ധികളും , സീരിയൽ തിരക്കുകളും കാരണം നീണ്ടു പോവുകയായിരുന്നു. ആലീസിന്റെ വിവാഹത്തിന്റെയും സത്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് ആലീസിന് ആശംസകളുമായി മുന്നോട്ട് വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top