Movlog

Movie Express

ട്രെയ്‌ലർ ലോഞ്ചിനിടെ അബദ്ധത്തിൽ സംവിധായകന്റെ അസ്ഥാനത്തിൽ കൈ വെച്ച ആലിയ ഭട്ടിന്റെ വീഡിയോ വൈറൽ ആകുന്നു

താര കുടുംബത്തിൽ ജനിച്ച് പിന്നീട് ബോളിവുഡിലെ താരറാണിയായി മാറിയ നടിയാണ് ആലിയ ഭട്ട്. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ഡാനിന്റെയും ഇളയ മകളാണ് ആലിയ ഭട്ട്. 1999ൽ “സംഘർഷ്” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആലിയ ഭട്ട്,

കരൺ ജോഹർ സംവിധാനം ചെയ്ത “സ്റ്റുഡന്റ് ഓഫ് ദ ഇയർ” എന്ന ചിത്രത്തിൽ 2012ലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് “ടു സ്റ്റേറ്റ്”, “ഡിയർ സിന്ദഗി”, “ബദ്രിനാഥ് കി ദുൽഹനിയ”, “ഹൈവേ”, “ഉടുത്ത പഞ്ചാബ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഇടം നേടാൻ ആലിയയ്ക്ക് സാധിച്ചു.

തന്റെ പ്രായത്തെക്കാൾ പക്വതയുള്ള വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി നേടാൻ ആലിയഭട്ടിന് സാധിച്ചു. മികച്ച അഭിനയത്തിന് നിരവധി തവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആലിയ 2019ൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു. ഇപ്പോൾ ഇതാ രാജമൗലിയുടെ “ആർ ആർ ആർ” എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ് ആലിയ.

ബാഹുബലിയിലൂടെ ലോകമെമ്പാടും അറിയപ്പെടുന്ന സംവിധായകനായി മാറിയ രാജമൗലിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് “ആർആർആർ”.തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ റാം ചരണും,ജൂനിയർ എൻടിആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നായിക ആലിയ ഭട്ട് ആണ്.

അടുത്തിടെ ചിത്രത്തിന്റെ ഹിന്ദി ട്രെയിലർ ലോഞ്ച് മുംബൈയിൽ വെച്ച് ആരാധകരുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ നടത്തിയിരുന്നു. ചിത്രത്തിൽ സീതയുടെ കഥാപാത്രമായി ആണ് ആലിയ ഭട്ട് എത്തുന്നത്. വിമാനത്താവളത്തിൽ യാദൃശ്ചികമായി രാജമൗലിയെ കണ്ടുമുട്ടിയതാണ് ആർആർആർ എന്ന ബ്രഹ്മാണ്ട ചിത്രത്തിലേക്ക് അവസരമൊരുക്കിയത് എന്ന് താരം തുറന്നു പറഞ്ഞു.

വിമാനത്താവളത്തിൽ വെച്ച് രാജമൗലിയെ കണ്ടപ്പോൾ താങ്കളുടെ കൂടെ വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അത് ഒരു വളരെ ചെറിയ ഭാഗം ആണെങ്കിൽ പോലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ആലിയ പറയുകയായിരുന്നു. യാദൃശ്ചികം എന്ന വണ്ണം ആ സമയത്തായിരുന്നു ആർ ആർ ആർ എന്ന സിനിമയിലേക്ക് രാജമൗലി നായികയെ അന്വേഷിക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്ന് ആലിയ ഭട്ട് പറയുന്നു.

എന്നാൽ പൂർണ പിന്തുണയും എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി രാജമൗലി ഒപ്പം ഉണ്ടായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ “ഗാംഗുഭായ് കത്തിയവാദി”എന്ന ചിത്രത്തിലും ടൈറ്റിൽ വേഷമാണ് താരം അവതരിപ്പിക്കുന്നത്. ജനുവരി ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പിന്നീട് ഫെബ്രുവരി 18 ലേക്ക് നീട്ടിവെക്കുകയായിരുന്നു. ആർ ആർ ആർ ട്രെയിലർ ലോഞ്ചിൽ ചുവന്ന സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു താരം എത്തിയത്.

ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. എം എം കീരവാണി ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ട്രെയിലർ ലോഞ്ചിനിടയിൽ രൺബീർ കപൂറിന്റെ പേര് പറഞ്ഞപ്പോൾ നാണം കൊണ്ട് ആലിയയുടെ മുഖം ചുവന്ന ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതാദ്യമായിട്ടല്ല ഒരു സിനിമയുടെ ട്രെയിലർ ലോഞ്ചിൽ ആലിയഭട്ടിന്റെ വീഡിയോ വൈറലാകുന്നത്. ഇതിനുമുമ്പും ട്രെയിലർ ലോഞ്ചിനിടെ സംവിധായകന്റെ അസ്ഥാനത്ത് കൈ വെച്ചതിനു താരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു.

2017ൽ ആയിരുന്നു സംഭവം നടന്നത്. വരുൺ ധവാനും, ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ബദ്രിനാഥ് കി ദുൽഹനിയ” എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം നടന്നത്. നായകൻ വരുൺ ധവാനും സംവിധായകൻ ശശാങ്ക് ഖൈത്താനൊപ്പം സിംഗപ്പൂരിൽ ട്രെയിലർ ലോഞ്ചിന് എത്തിയതായിരുന്നു താരം.

വേദിയിൽ നിൽക്കുന്നതിനിടയിൽ ആലിയയുടെ കൈ സംവിധായകൻ ശശംഖിന്റെ അസ്ഥാനത്ത് പോയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആർ ആർ ആർ ട്രെയിലർ ലോഞ്ചിന്റെ വീഡിയോ വൈറലാകുന്നതിനോടൊപ്പം ഈ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആർ ആർ ആർ, ഗാംഗുഭായ് കത്തിയവാദി എന്നീ ചിത്രങ്ങൾ കൂടാതെ പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവർക്കൊപ്പം “ജീ ലെ സാര” എന്ന ചിത്രത്തിലും രൺവീർ സിംഗിന്റെ നായിക ആയി “റോക്കി ഓർ റാണി കി പ്രേം കഹാനി ” എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top