Movlog

Movie Express

അജിത്തിന്റെ പുതിയ റൈഡിങ് പാർട്ണറെ കണ്ടോ ? ഞെട്ടൽ മാറാതെ ആരാധകർ

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് മഞ്ജു വാര്യർ. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മഞ്ജു തിരികെ വന്നപ്പോൾ മലയാളി പ്രേക്ഷകർ ഓരോരുത്തരും കൈനീട്ടി സ്വീകരിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. മഞ്ജുവിനെ പോലെ തന്നെ മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് തമിഴ് നടനായ അജിത്ത്. ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിലും അജിത് മലയാളികളുടെ പ്രിയനടൻ ആയി മാറി കഴിഞ്ഞിരിക്കുകയാണ്. മലയാളി താരമായ ശാലിനിയുടെ ഭർത്താവ് എന്ന നിലയിൽ ആയിരുന്നു ആദ്യം മലയാളി പ്രേക്ഷകർ അജിത്തിനെ ഇഷ്ടപ്പെട്ടത്.

പിന്നീട് അജിത്തിന്റെ മികച്ച പ്രകടനങ്ങളിലൂടെ ആണ് അജിത്തും മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയത്. അജിത്ത് അവസാനമായി എത്തിയത് വലിമൈ എന്ന ചിത്രത്തിലാണ്. അജിത്തും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ആരംഭിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. ബോണി കപൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. മഞ്ജുവാണ് നായിക ആയി അടുത്ത ചിത്രത്തിൽ എത്തുന്നത് എന്ന് അറിഞ്ഞ നിമിഷം മുതൽ തന്നെ മലയാളി പ്രേക്ഷകരും വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരു ബൈക്ക് റൈഡിന് പുറപ്പെടുവാൻ ഒരുങ്ങുകയാണ് അജിത്ത് എന്നും അറിയാൻ സാധിക്കുന്നുണ്ട്.

യാത്ര ലഡാക്കിലേക്ക് ആണ് എന്ന് പറയുന്നു. ബൈക്കിൽ അജിത്തിനൊപ്പം മഞ്ജു വാര്യരുടെ നിൽപ്പ് കൂടി കാണുമ്പോൾ ഒരു ട്രാവൽ മൂഡിലാണോ മഞ്ജു എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അജിത്തിനൊപ്പം മഞ്ജു യാത്രയ്ക്ക് ഉണ്ടോ എന്നാണ് ഇപ്പോൾ ആളുകൾ സംശയിക്കുന്നത്. ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി സ്ഥീതീകരണങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. തമിഴ് താരങ്ങൾക്കിടയിൽ മഞ്ജു വാര്യർ പ്രിയപ്പെട്ട നടിയാണ് മഞ്ജു. ധനുഷ് നായകനായി എത്തിയ ചിത്രത്തിലൂടെയായിരുന്നു മഞ്ജു തമിഴ് മേഖലയിലും തന്റെ കഴിവ് തെളിയിച്ചിരുന്നത്. അതേസമയം സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലായിരുന്നു ഏറ്റവും അവസാനം മഞ്ചു എത്തിയിരുന്നത്.

ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല എന്നാൽ മഞ്ജുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രം തന്നെയാണ് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ കഥാപാത്രം എന്ന് എല്ലാവരും ഒരേപോലെ തന്നെ പറഞ്ഞിരുന്നു. തിരിച്ചു വരവിൽ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ മഞ്ജു സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകരെ മഞ്ജു അറിയിക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ഈ അവസരത്തിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ മഞ്ജുവാര്യർ എത്തുന്നതിന് ഒരു പ്രമോ വിഡിയോ കഴിഞ്ഞ ദിവസം ചാനൽ പുറത്തു വിട്ടിരുന്നു. ഉത്രാടദിനത്തിൽ ആണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top