Movlog

Movie Express

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഐശ്വര്യ ലക്ഷ്മി

“ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഒരു ഡോക്ടർ ആയിരുന്നിട്ടും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി ചെയ്ത സിനിമകളെല്ലാം മികച്ച വിജയങ്ങളായിരുന്നു. “മായാനദി”, “വിജയ് സൂപ്പറും പൗർണമിയും”, “വരത്തൻ” എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി ഐശ്വര്യ ലക്ഷ്മി. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയൻ സെൽവൻ” എന്ന ബ്രഹ്മാണ്ട ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയ താരം. സത്യദേവ് നായകൻ ആകുന്ന “ഗോഡ്‌സെ “എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി തെലുങ്ക് സിനിമയിലേക്ക് ചുവട് വെക്കുന്നത്. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ചില രസകരമായ നിമിഷങ്ങളുടെ ചിത്രവും വീഡിയോയും ആണ് താരം ആരാധകരുമായി പങ്കുവച്ചത്. ഗോപി ഗണേശ് പട്ടാബി സംവിധാനം ചെയ്യുന്ന ചിത്രം സി കെ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സി കെ കല്യാൺ നിർമ്മിക്കുന്നു. മലയാളത്തിൽ “അർച്ചനാ 31 നോട്ടൗട്ട്”, “കാണേ കാണേ” എന്നീ ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാനിരിക്കുന്ന ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമകൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന “ജഗമേ തന്തിരം ” എന്ന തമിഴ് സിനിമയിലും ഐശ്വര്യലക്ഷ്മി ആണ് നായിക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top