Movlog

India

ബന്ധം വേർപെടുത്തിയതിന് പുറകെ പുതിയ സന്തോഷ വാർത്തയുമായി ആയി ഐശ്വര്യ രജനികാന്ത്.

തമിഴ് മാധ്യമങ്ങളെയും ആരാധകരെയും എല്ലാം വേദനയിൽ ആഴ്ത്തിയ ഒരു വിവാ ഹ മോ ച നം ആയിരുന്നു ഐശ്വര്യ രജനീകാന്തും ധനുഷും തമ്മിലുള്ള വിവാ ഹ മോ ച നം . ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിവാ ഹ മോ ചി ത രാകുന്നുവെന്ന് അറിയിച്ചത്. ആരാധകരെ വളരെയധികം ഞെട്ടലിൽ കൊണ്ടെത്തിച്ച പ്രഖ്യാപനമായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു ഇരുവരും. ഭാര്യ ഭർത്താവ് എന്ന ബന്ധം തങ്ങൾ അവസാനിപ്പിക്കുകയാണെന്നും തങ്ങൾ സുഹൃത്തുക്കളായി ഇനിമുതൽ തുടരുമെന്നും ഒക്കെയായിരുന്നു ഇവർ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പല സ്ഥലങ്ങളിലും വെച്ച് ഇവർ നേരിട്ട് കണ്ടിട്ട് സംസാരിക്കുക പോലും ചെയ്യാതെ പോയി എന്നായിരുന്നു അഭ്യൂഹങ്ങൾ വന്നിരുന്നത്.

ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടി രജനീകാന്ത് ശ്രമിച്ചിരുന്നുവെങ്കിലും അത് ഒന്നും ഫലം കണ്ടില്ലാരുന്നു എന്ന് ഒക്കെ വാർത്തകൾ വന്നിരുന്നു.ഇപ്പോൾ ഐശ്വര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറൽ. നടൻ ലോറൻസിന് ഒപ്പമുള്ള ഒരു ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.

ആശുപത്രിയിൽ കഴിയുന്ന ഐശ്വര്യയെ ആശുപത്രിയിലെത്തി കാണുന്ന ലോറൻസിൻറെ പുതിയ ചിത്രമായിരുന്നു ഐശ്വര്യ പങ്കുവെച്ചത്. രസകരമായ എന്തോ ഒന്ന് ഉണ്ടാക്കുന്നു ലോറൻസ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം എൻറെ തലച്ചോറ് ഓടുകയാണ് എന്നാണ് ചിത്രത്തിന് താഴെ കുറിപ്പായി ഐശ്വര്യ കുറിച്ചത്. ലോറൻസിനു ഒപ്പമുള്ള പുതിയ സിനിമ ഒരുങ്ങുന്നു എന്ന സൂചനയാണ് ഐശ്വര്യ നൽകിയത് എന്നാണ് ആരാധകരെല്ലാം അനുമാനിച്ചു കൊണ്ടിരിക്കുന്നത്.

താരം വീണ്ടും സംവിധാനരംഗത്തേക്ക് എത്തുമെന്ന് സൂചന ആരാധകരെ ആവേശത്തിലാഴ്ത്തി. ഐശ്വര്യ ഒരുക്കിയ ത്രീ എന്ന സിനിമയുടെ വിജയം വലിയതോതിൽ തന്നെ ആരാധകർ കണ്ടതായിരുന്നു. ഐശ്വര്യ സംവിധാന രംഗത്തേക്ക് എത്തുന്നത് ആ ചിത്രത്തിലൂടെ ആയിരുന്നു. വയ്യ് രാജ വയ്യ് ആണ് ഐശ്വര്യയുടെ പുതിയ ചിത്രം .സംവിധായിക കൂടാതെ മികച്ച ഒരു ഗായിക കൂടിയാണ് ആണ് ഐശ്വര്യ.

അതേസമയം ധനുഷിന്റെ സിനിമ തിരക്കുകളും സ്വന്തം ജീവിതം നോക്കാതെയുള്ള ധനുഷിൻറെ ജീവിതവുമൊക്കെ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ മോ ച ന. ത്തിന് കാരണം എന്ന അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള ആരോപണവും താരങ്ങൾ നടത്തിയിട്ടില്ല എന്നതും ശ്രദ്ധ നേടുന്നുണ്ട്.

പിരിയാൻ ഉണ്ടായ കാരണം ഇവർ വ്യക്തമാക്കുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. നിരവധി ആരാധകരായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹമോചന വാർത്തയോടെ ഇന്നും ആളുകൾക്ക് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. ധനുഷ് ത്രീ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആയിരുന്നു ധനുഷിനെ എതിരെ ആദ്യമായി ഗോസിപ്പുകൾ ഉണ്ടാകുന്നത്.അതിന് കാരണമായി ആളുകൾ പറഞ്ഞിരുന്നത് ധനുഷ് ശ്രുതി ഹാസൻ ബന്ധമാണ്. ഇരുവരും അടുപ്പത്തിൽ ആണെന്നും ഇരുവരും തമ്മിൽ വിവാഹം കഴിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്നൊക്കെയായിരുന്നു. ഭർത്താവിനെതിരെയുള്ള ഗോസിപ്പിൽ രംഗത്തുവന്നത് ഭാര്യ തന്നെയാണ്. തൻറെ ഭർത്താവിനെയും സുഹൃത്തിനെയും തനിക്ക് അറിയാമെന്നായിരുന്നു അന്ന് ഐശ്വര്യ പറഞ്ഞിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top