Faith

കോവിഡ് ബാധിച്ച് മരിച്ച ബന്ധുവിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെച്ച് അഹാന കൃഷ്ണ.

Loading...

മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയമായ നടിയാണ് അഹാന കൃഷ്ണ. സിനിമാ സീരിയൽ താരം കൃഷ്ണകുമാറിന്റെ മൂത്ത മകൾ ആയ അഹാന, “ഞാൻ സ്റ്റീവ് ലോപ്പസ്” എന്ന സിനിമയിലൂടെ ആണ് അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. “പതിനെട്ടാം പടി “, ” ലൂക്ക ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അഹാന സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്. അഹാനയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതർ ആണ് അഹാനയുടെ സഹോദരിമാർ ആയ ദിയ, ഇശാനി, ഹൻസിക. ഇശാനിയും ഹൻസികയും ചേച്ചിക്ക് പിന്നാലെ സിനിമയിലേക്ക് എത്തിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഈ താരപുത്രികൾ. ഇവരുടെ മനോഹരമായ ചിത്രങ്ങളും രസകരമായ നൃത്ത വീഡിയോകളും വൈറൽ ആകാറുണ്ട്.

Loading...

ഇപ്പോഴിതാ തന്റെ ബന്ധു കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞ കാര്യമാണ് അഹാന സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ഒരു ചിത്രത്തോടൊപ്പം ആണ് അഹാന ഇക്കാര്യം ആരാധകരുമായി പങ്കു വെച്ചത്. അഹാനയുടെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ അവസാനം ബന്ധുവിന്റെ വീട്ടിൽ വിവാഹം ക്ഷണിക്കാൻ വന്ന അതിഥിയിൽ നിന്നുമാണ് അമ്മൂമ്മയ്ക്ക് കോറോണവൈറസ് പിടിപെട്ടത്. രണ്ടു വാക്സിനുകളും എടുത്തിട്ടുണ്ടായിരുന്നു. എല്ലാവരോടും ജാഗ്രത പുലർത്താനും അഹാന കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

Loading...

“കുട്ടി ഇഷാനിയെ എടുത്ത് നിൽക്കുന്ന പിങ്ക് സാരി ഉടുത്ത ആളാണ് മോളി അമൂമ്മ. എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി. ഇന്ന് അവർ കോവിഡിന് കീഴടങ്ങി. വിവാഹത്തിന് ക്ഷണിക്കാൻ എത്തിയ അതിഥിയിൽ നിന്നുമാണ് അവർക്ക് കോവിഡ് ബാധ വന്നത്. ക്ഷണിക്കാൻ എത്തിയതിനു കുറച്ചു ദിവസങ്ങൾക്ക് ശേഷം വന്നയാൾക്ക് കോവിഡ് പോസിറ്റീവ് ആയി. പിന്നീട് അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങൾ വന്നു തുടങ്ങി. ഒടുവിൽ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ് പോസിറ്റീവ് ആയി. ശ്വാസതടസം അനുഭവിച്ചതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങൾക്ക് ആർക്കും അത് വിശ്വസിക്കാൻ ആവുന്നില്ല.എന്റെ അമ്മയ്ക്ക് അവരുമായി ചേർന്ന് ഒരുപാട് ഓർമ്മകൾ ഉണ്ട്. വളരെ ആക്റ്റീവ് ആയ ഒരാൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും മരിക്കുമെന്ന് അമ്മൂമ്മ കരുതി കാണില്ല.

Loading...

രണ്ടു ഡോസ് വാക്സിൻ എടുത്താൽ സുരക്ഷിതർ ആകുമെന്ന് താൻ വിശ്വസിച്ചിരുന്നു. എന്നാൽ തനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിൻ എടുത്താലും നമ്മൾ സുരക്ഷിതരല്ല. വാക്സിൻ ഒരു ഷീൽഡ് മാത്രമാണ്.ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അമ്മൂമ്മ ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ടെസ്റ്റ് ചെയ്യാനുണ്ടായ താമസം വൈറസ് ഉള്ളിൽ പടരുന്നതിന് കാരണമായേക്കാം. ഈ കുറിപ്പ് വായിക്കുന്നവർ ദയവായി ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നിങ്ങളുടെ പ്രിയപ്പെട്ടവരേ അറിയിക്കുക. അത് കൊണ്ട് വാക്സിൻ എടുത്താലും ഇല്ലെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ടെസ്റ്റ് ചെയ്യുക. വീട്ടിലിരിക്കുക. മറ്റു വീടുകളിൽ പോകാതിരിക്കുക. എല്ലാവരും ശ്രദ്ധിക്കുക” എന്നായിരുന്നു അഹാനയുടെ കുറിപ്പ്. മോളിയമ്മൂമ്മയെ അവസാനമായി കാണാൻ കഴിയാത്തതിന്റെ വിഷമവും താരം പങ്കു വെച്ചു.

Loading...
Loading...
Click to comment

You must be logged in to post a comment Login

Leave a Reply

To Top