Movlog

Movie Express

രജനീകാന്ത് ,വിജയ്, ചിരഞ്ജീവി എന്നിവർക്കൊപ്പം അഭിനയിച്ചു.. ഇനി ആ സൂപ്പർതാരത്തോടൊപ്പം അഭിനയിക്കണമെന്ന് മക്കൾ സെൽവൻ വിജയസേതുപതി

നായകനായി മാത്രമല്ല തനിക്ക് കിട്ടുന്ന ഏതുവേഷവും അങ്ങേയറ്റം മികവോടെ അവതരിപ്പിക്കുന്ന മികച്ച ഒരു നടനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. അതുകൊണ്ടുതന്നെ ഇങ്ങ് കേരളക്കരയിലും അദ്ദേഹത്തിന് ആരാധകർ ഏറെയാണ്. നായകനായും ,വില്ലനായും ,സഹനടനായും എല്ലാം വിജയസേതുപതി അഭിനയിച്ചിട്ടുണ്ട് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒക്കെ അഭിനയിച്ച വിജയ് സേതുപതി , കമൽഹാസൻ, മോഹൻലാൽ, എംജിആർ എന്നിവരുടെ കടുത്ത ആരാധകനാണ്.

മലയാളത്തിൽ താൻ ഏറ്റവും ആരാധിക്കുന്ന നടൻ മോഹൻലാൽ ആണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മോഹൻലാലിനോട് ഉള്ള ആരാധന ഒരിക്കൽകൂടി വ്യക്തമാക്കുകയാണ് താരം . തന്റെ ഏറ്റവും പുതിയ ചിത്രമായ “മാസ്റ്റർ “ന്റെ പ്രമോഷൻ പരിപാടിക്കിടെ ഗലാട്ട തമിഴ് യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയസേതുപതി മനസ്സുതുറന്നത്. ഇതിനോടകം വിജയ്, രജനീകാന്ത് ,ചിരഞ്ജീവി എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട് എന്നും ഇനി മോഹൻലാൽ സാറിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം എന്നും വിജയസേതുപതി തുറന്നു പറഞ്ഞു.

കമൽഹാസനു ഒപ്പം “വിക്രം “എന്ന ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കുന്നുണ്ട് എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് .എങ്കിലും ഇതിന് ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത “പേട്ട”യിൽ രജനീകാന്തിനൊപ്പം വിജയസേതുപതി അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന “മാസ്റ്റർ” എന്ന ഏറ്റവും പുതിയ സിനിമയിൽ ദളപതി വിജയ്ക്കൊപ്പമാണ് വിജയസേതുപതി അഭിനയിക്കുന്നത്.

മലയാളത്തിൽ ജയറാം ചിത്രമായ “മാർക്കോണി മത്തായി”ൽ അഭിനയിച്ച വിജയസേതുപതി ഇപ്പോൾ നവാഗതനായ ഇന്ദു വി എസ് ഒരുക്കുന്ന “19 ” എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട് .നിത്യ മേനോനാണ് ചിത്രത്തിലെ നായിക. ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത സംഗീതസംവിധാനവും മനീഷ് ചായാഗ്രഹണവും നിർവഹിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top