Movlog

Kerala

കേരള സർക്കാരിനേക്കാൾ ജനങ്ങളോട് ഇഷ്ട്ടം അദാനിക്കെന്ന് കുറിപ്പ് – ട്രിവാൻഡ്രം എയർപോർട്ട് വേറെ ലെവലിലേക്ക്

ഏതു പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായ റൺവേ, രാജ്യത്തെ ഏറ്റവും സുരക്ഷിതവും പ്രകൃതിമനോഹരമായ വിമാനത്താവളം, സംസ്ഥാനത്തെ ആദ്യ വിമാനത്താവളം എന്നിങ്ങനെ വിശേഷങ്ങൾ ഏറെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്. 1935 ഒക്ടോബർ 29നാണ് തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ ആദ്യത്തെ വിമാനം ഇറങ്ങുന്നത്. 13 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ആദ്യ വിമാനത്താവളത്തിന് നിർമ്മാണം പൂർത്തിയാക്കിയത്.

ഈ വർഷമായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി 50 വർഷത്തെ കരാറാണ് അദാനി ഏർപ്പെട്ടത്. ഇപ്പോഴിതാ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങൾ കൊണ്ടു വരികയാണ്. ചെലവ് കുറഞ്ഞ സർവീസുകളുമായി യാത്രക്കാരെ ആകർഷിക്കുകയാണ് അദാനി ഗ്രൂപ്പ്.

കേരളത്തിലെ എന്നല്ല മിക്ക എയർ പോർട്ടുകളിലും കണ്ടുവരുന്ന പിടിച്ചു പറിയാണ് ആദ്യ പതിനഞ്ച് മിനിറ്റ് ഫ്രീയും പിന്നീട് എവിടെയും ഇല്ലാത്ത ഒരു ഫീസും. ഇത് സാധാരണക്കാരെ അവരുടെ പ്രിയപ്പെട്ട ആളുകളെ യാത്രയാക്കാൻ വരുന്നതിൽ നിന്നും സാധിക്കാത്ത ഒരു അവസ്ഥ കണ്ടുവരാറുണ്ട്, അങ്ങനൊരു വലിയ പ്രശ്നം സാധാരണ ആരും മുഖം കൊടുകാറും ഇല്ല.

ഇതിന് ആദ്യപടിയെന്ന വണ്ണം വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എൻട്രി ടിക്കറ്റ് എടുത്തു കളഞ്ഞ ഇരിക്കുകയാണ്. ഇതുകൂടാതെ 85 രൂപയായിരുന്നു പാർക്കിംഗ് ഫീസ് 30 രൂപയായി കുറയ്ക്കുകയും മറ്റു പല പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചിലവിൽ ഗൾഫിലേക്ക് പറക്കാൻ എയർ അറേബ്യ സർവീസ് ആരംഭിച്ചത് പ്രവാസികൾക്ക് ഒരുപാട് ആശ്വാസമായിരിക്കുകയാണ്. ഈ കഴിഞ്ഞ 16ന് അബുദാബിയിലേക്കാണ് സർവീസ് ആരംഭിച്ചത്.

ഒന്നിടവിട്ട ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും ഈ വിമാനത്തിന്റെ സർവീസ് ഉണ്ട്. 880 ദിർഹം മുതലാണ് തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്. വിമാനത്താവളത്തിൽ 2018 മുതൽ അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ജനുവരിയോടെ പ്രവർത്തിക്കുവാൻ ആണ് അദാനിയുടെ നീക്കം . തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തതോടെ നിരവധി ഡയറക്റ്റ് ഫ്‌ളൈറ്റുകൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിക്കുവാൻ ആണ് ഇവരുടെ നീക്കം.

നിലവിൽ മുകേഷ് അംബാനിയോട് കുടപിടിച്ചു മത്സരിക്കുന്ന അദാനി ഗ്രൂപ്പ് കോടിശ്വരൻ മാരുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം കയ്യാളും എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഏറ്റവും വലിയ പണക്കാരൻ ആകുന്നത് സന്തോഷം ഉള്ള കാര്യം തന്നെ. എന്നാൽ അതിൽ നിന്നും മറ്റുളവരെ ചൂഷണം ചെയ്യാതെ സഹായങ്ങളും അനൂകുല്യങ്ങളും ആര് കൂടുതൽ നൽകുന്നു എന്നതാണ് ഏവരും നോക്കികാണുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top