Movlog

Faith

അവൻ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രമാണെന്ന് താരം – പ്രണയകാല അനുഭവങ്ങൾ പങ്കു വെച്ച് വീണ നന്ദകുമാർ

ആസിഫ് അലി നായകൻ ആയെത്തിയ “കെട്ടിയാൽ ആണ് എന്റെ മാലാഖ ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് വീണ നന്ദകുമാർ .ആദ്യത്തെ സിനിമയിലൂടെ തന്നെ മലയാളി സിനിമാപ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറാൻ വീണയ്ക്ക് സാധിച്ചു .സിനിമയുടെ മികച്ച വിജയത്തിന് ശേഷം കൈ നിറയെ അവസരങ്ങൾ ആണ് വീണയെ തേടിയെത്തിയത്. അതിനിടയിൽ വീണയുടെ പ്രണയകഥകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു .ആദ്യ സിനിമയുടെ മികച്ച വിജയം വീണയുടെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവാവുകയായിരുന്നു .

ഈ അടുത്ത കാലത്താണ് താരം തന്റെ പഴയ കാല അനുഭവങ്ങൾ ആരാധകർക്കായി പങ്കു വെച്ചത് .സ്കൂളിൽ പഠിക്കുന്ന കാലത്തുണ്ടായ തന്റെ പ്രണയകഥയാണ് താരം പങ്കു വെച്ചത് .ആദ്യമായി പ്രണയം തോന്നിയ ആൺകുട്ടിയോടു വീണ തന്റെ മനസിലെ പ്രണയം തുറന്നു പറഞ്ഞെങ്കിലും ആ കുട്ടി അത് മൈൻഡ് പോലും ചെയ്തില്ല .ചെറുപ്പത്തിൽ തന്നെ കാണാൻ ഒരു ഭംഗി ഇല്ലായിരുന്നു എന്നും അത് കൊണ്ട് തന്നെ പ്രണയം പറഞ്ഞിട്ടുള്ളവർ അത് നിഷേധിച്ചിട്ടേയുള്ളൂ എന്നും താരം വെളിപ്പെടുത്തി .

സിനിമയിലെത്തിയതിനു ശേഷം അയാൾ വീണയെ തേടി എത്തിയെന്നും ,ഇഷ്ടമാണെന്ന് പറയുകയും ചെയ്തു .അപ്പോൾ തന്നെ വീണ അത് നിരസിക്കുകയും ചെയ്തു .കാരണം അവന്റെ പ്രണയത്തിനു യാതൊരു ആത്മാർത്ഥതയില്ലെന്ന് വീണ തിരിച്ചറിഞ്ഞു .എന്റെ ശരീരത്തിന് മാറ്റങ്ങൾ വന്നപ്പോൾ ആണ് അവനു പ്രണയം തോന്നിയതെങ്കിൽ അവൻ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രമാണെന്ന് താരം തുറന്നു പറയുന്നു .എല്ലാ പരിശുദ്ധിയോടു കൂടി പ്രണയിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നും വീണ കൂട്ടിച്ചേർത്തു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top