Movlog

India

വിമർശനങ്ങൾ ഏറ്റുവാങ്ങി യുവനടിയുടെ വാലന്റൈൻ ഫോട്ടോഷൂട്ട്

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആവുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ജീവൻ പണയം വെച്ചും ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ട് വരാൻ ആണ് യുവാക്കൾ ശ്രമിക്കുന്നത്. വിവാഹ ഫോട്ടോഷൂട്ടുകൾ, മറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ, നിശ്ചയം, ബേബി ഷവർ, സേവ് ഡി ഡേറ്റ് തുടങ്ങി ഫോട്ടോഷൂട്ടുകൾക്ക് അവസാനമില്ലാത്ത ഒരു കാലമാണ് ഇന്ന്. ആശയങ്ങളിലെ വ്യത്യസ്തത കൊണ്ട് പല ഫോട്ടോഷൂട്ടുകളും വൈറൽ ആവാറുമുണ്ട്. സിനിമാതാരങ്ങളുടെ ഫോട്ടോഷൂട്ടുകൾ ആണ് സമൂഹ മാധ്യമങ്ങളിലെന്നും തരംഗമാവാറുള്ളത്.

ഫോട്ടോഷൂട്ടുകളിലൂടെ കൂടുതൽ ആളുകളിൽ എത്താനും അതിലൂടെ അവസരങ്ങൾ ലഭിക്കാനും താരങ്ങൾക്ക് സാധിക്കുന്നു. അത് കൊണ്ട് താനെന്ന സിനിമയിലേക്ക് എത്തുന്ന യുവ നടീനടന്മാർ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. നടികളുടെ ഗ്ളാമർ ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരം ഫോട്ടോഷൂട്ടുകളെ വിമർശിച്ചും പിന്തുണച്ചും ഒരുപാട് പേർ മുന്നോട്ട് വരാറുമുണ്ട്. അങ്ങനെ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

തമിഴ് സിനിമാതാരം ശാലു ഷാമു ആണ് പ്രണയ ദിനത്തിൽ വളരെ വ്യത്യസ്തമായ ഒരു ഗ്ളാമർ ഫോട്ടോഷൂട്ടുമായി എത്തിയത്. ചുവന്ന നിറത്തിലുള്ള ലോങ്ങ് സ്കർട്ട് ധരിച്ച താരം. അതീവ ഗ്ലാമറസ് ആയി എത്തിയ താരത്തിന്റെ സൗന്ദര്യം അതിമനോഹരമായി ആണ് ചിത്രങ്ങളിൽ പകർത്തിയത്. കൈയിൽ പിടിച്ചിരിക്കുന്ന പുല്ലു കൊണ്ട് മറച്ചു ബീച്ചിലൂടെ നടക്കുന്നതും ഇരിക്കുന്നതുമായ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.

മികച്ച അഭിപ്രായങ്ങൾക്കൊപ്പം ഒരുപാട് വിമർശനങ്ങളും ചിത്രത്തിന് കീഴിൽ ലഭിക്കുന്നുണ്ട്. ആദ്യമൊക്കെ സിനിമയിൽ സജീവമായ യുവനടിക്ക് അവസരങ്ങൾ കുറഞ്ഞതാണോ ഇത്തരം ഫോട്ടോഷൂട്ടുകൾക്ക് കാരണം എന്ന് ചിലർ അഭിപ്രായപ്പെടുന്നു. സിനിമയിൽ മാന്യമായ വേഷം ധരിച്ചിരുന്ന നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് എന്തായാലും താരത്തിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. താരം പങ്കു വെച്ച ചിത്രത്തിന് കീഴിൽ മോശം കമന്റുകളാണ് ഭൂരിഭാഗവും . എന്നാൽ വിമർശനങ്ങളോടൊന്നും താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top