Movlog

Movie Express

മക്കളോടൊപ്പം കിടിലൻ ലുക്കിൽ നടി ശരണ്യ മോഹൻ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ സിനിമകളിലും സജീവമായിരുന്ന താരമാണ് ശരണ്യമോഹൻ. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന ശരണ്യ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. മികച്ച അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് ശരണ്യ. രണ്ടാമത്തെ മകൾ ജനിച്ച ശേഷം താരം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ശരണ്യയുടെ കുറിപ്പുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയം ആകാറുണ്ട്. ഇപ്പോൾ മക്കൾക്കൊപ്പം ഉള്ള ശരണ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ ഇവരുടെ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമന്റുകൾ ആയി മുന്നോട്ട് എത്തിയത്.ശരണ്യയുടെ മേക്കോവർ വാർത്ത കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിരുന്നു ശരണ്യ. ശരണ്യയുടെ ഭർത്താവുമൊത്ത് ഉള്ള ടിക് ടോക് വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയം ആകാറുണ്ട്.ആദ്യത്തെ കുഞ്ഞു പിറന്നതിനുശേഷം ശരീരഭാരം വർധിച്ചിരുന്ന ശരണ്യ ബോഡി ഷെയ്മിങ്നു വിധേയയായിരുന്നു. കുഞ്ഞിനെ പരിപാലിക്കേണ്ട സമയത്ത് സൗന്ദര്യം നോക്കാനും മെലിയാനും ഒന്നും തോന്നിയില്ല എന്ന് താരം പല അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിച്ചിരുന്ന ശരണ്യക്ക് സ്വന്തമായി ഒരു ഡാൻസ് സ്കൂളുണ്ട് . മൂന്നാംക്ലാസിൽ പഠിക്കുന്ന സമയത്ത് ശരണ്യ ചെയ്ത ഒരു ഡാൻസ് കണ്ടാണ് സംവിധായകൻ ഫാസിൽ അനിയത്തിപ്രാവ് എന്ന സിനിമയിലേക്കു ക്ഷണിക്കുന്നത്.മക്കളുമൊത്ത് നിരവധി ചിത്രങ്ങൾ ശരണ്യ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട് .ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top