Movlog

Health

കോവിഡ് അനുഭവം പങ്കുവെച്ച് നടി സാനിയ അയ്യപ്പൻ – കണ്ണുകൾ തുറക്കാൻ ആവാത്ത വിധം സ്ഥിതി മോശമായി

“ക്വീൻ ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ സാനിയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് താരം. കോവിഡ് ബാധിതയായ സമയത്തെ അനുഭവം പങ്കുവയ്ക്കുകയാണ് സാനിയ ഇപ്പോൾ. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം ക്വാറന്റൈനിൽ കഴിഞ്ഞ ഓർമ്മകളാണ് നടി ആരാധകരുമായി പങ്കുവയ്ക്കുന്നത്.

തികച്ചും ഭീതി ഉളവാക്കുന്ന അനുഭവമായിരുന്നു കോവിഡ് കാലമെന്നും അസുഖത്തിനെ നിസാരമായി കാണരുത് എന്നും താരം മുന്നറിയിപ്പ് നൽകുന്നു. 2020 വർഷത്തിന്റെ ആരംഭം മുതൽ കോവിഡിനെ കുറിച്ച് ഒരുപാട് കേട്ട് അറിഞ്ഞിരുന്നുവെങ്കിലും തനിക്കുണ്ടായ അനുഭവം പേടിപ്പെടുത്തുന്നത് ആയിരുന്നു എന്ന് സാനിയ പറയുന്നു. ആരംഭത്തിൽ രോഗത്തിനെതിരെ സകല സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചിരുന്ന ആളുകൾ ലോക്ക് ഡൗൺ മാറിയശേഷം ജീവിതത്തെ സ്വാഭാവികമായി കരുതാൻ തുടങ്ങി. രോഗത്തോടുള്ള ഭയം കുറഞ്ഞ് എല്ലാവരും അവരുടെ ജോലിയിലും കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തുവാൻ തുടങ്ങി. ആരെയും ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം പ്രളയം ആയാലും കോവിഡ് ആയാലും നമ്മൾ എല്ലാം അതിനെ നേരിടുകയും അതിജീവിക്കുകയും ചെയ്യും എന്ന് താരം പറയുന്നു.

ആറാമത്തെ തവണ കോവിഡ് ടെസ്റ്റിന് വിധേയമാകുമ്പോൾ റിസൾട്ട് നെഗറ്റീവ് ആകുമെന്ന് സാനിയ പ്രതീക്ഷിച്ചു. എന്നാൽ ഇപ്രാവശ്യം ഫലം പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. കാരണം അങ്ങനെ ഒരു ഫലം കേൾക്കാൻ മാനസികമായി താരം തയ്യാറെടുത്തിരുന്നില്ല. കുടുംബം, കൂട്ടുകാർ, കഴിഞ്ഞ കുറേ ദിവസമായി കണ്ടുമുട്ടിയ വ്യക്തികൾ എന്നിവരെ കുറിച്ചുള്ള ആശങ്കകൾ ആയിരുന്നു താരത്തിന്റെ മനസ്സിൽ. ഇതെല്ലാം താരത്തെ കൂടുതൽ ചിന്തിതയും ദുഃഖിതയും ആക്കി. പിന്നീടങ്ങോട്ട് വീട്ടിൽ ചെന്ന് ദിവസങ്ങൾ എണ്ണുവാൻ ആരംഭിച്ചു. നെറ്റ്ഫ്ലിക്സ്ൽ സമയം ചെലവാക്കാം എന്ന് പ്രതീക്ഷിച്ചു എങ്കിലും അതിഭീകരമായ തലവേദന സാനിയയ്ക്ക് തടസ്സമായി.

കണ്ണുകൾ തുറക്കാൻ ആവാത്ത വിധം സ്ഥിതി മോശമായി. രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങുവാൻ തുടങ്ങി, ശരീരത്തിലെ പല ഭാഗങ്ങളും തിണർത്തു, കൂടാതെ ഉറക്കത്തിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചു. മുൻപൊരിക്കലും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറയുന്നു. ജനിച്ച നാൾ മുതൽ സുഖമായി ശ്വാസം വലിച്ചിരുന്ന ഒരാൾക്ക് അതിന്റെ വില എന്താണെന്ന് കോവിഡ് കാലത്ത് തിരിച്ചറിഞ്ഞു എന്ന് താരം പറയുന്നു.

അസുഖത്തോടുള്ള ഉത്കണ്ഠ തന്നെ മാനസികമായി തളർത്തി എന്നും ഇനി എഴുന്നേറ്റ് നടക്കാൻ കഴിയും എന്ന് പോലും കരുതിയില്ല എന്നും താരം കൂട്ടിച്ചേർത്തു. കൊറോണയെ നിസ്സാരമായി കാണരുത് എന്നും ഈ രോഗം ഭീകരമാണ് അതിനാൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സ്വയം സംരക്ഷിക്കുക എന്നും താരം മുന്നറിയിപ്പ് നൽകുന്നു. അതിനോടൊപ്പം മൂന്നുദിവസം മുമ്പ് നെഗറ്റീവ് ഫലം വന്നു എന്നും താരം ആരാധകരുമായി പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top