Movlog

Kerala

പതിനഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം നടി മുത്തുമണി അമ്മയായി

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരമാണ് മുത്തുമണി. നിരവധി സിനിമകളിൽ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിഭാഷകയും നടിയും അവതാരകയുമായ മുത്തുമണി 2006-ലാണ് വിവാഹിതയായത്. നാടകങ്ങളിൽ സജീവമായിരുന്ന താരം 2006ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “രസതന്ത്രം” എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. അതിനു ശേഷം വിവിധ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച മുത്തുമണി ഒരു അമ്മയായ സന്തോഷവാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“കാവൽ” എന്ന സിനിമയാണ് മുത്തുമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അമ്മയാകാൻ പോകുന്ന സന്തോഷം മുത്തുമണി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. “ഞങ്ങൾ” എന്നു കുറിച്ചുകൊണ്ട് നടി ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. നിറവയറുമായി ഭർത്താവിനൊപ്പമുള്ള മുത്തു മണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുത്തുമണി അമ്മയായി ഇരിക്കുകയാണ്. ആൺകുഞ്ഞ് ആണ് ഇവർക്ക് ജനിച്ചത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇവരുടെ ജീവിതത്തിലേക്ക് എത്തിയ വലിയ സന്തോഷത്തിന് ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസാപ്രവാഹമാണ്. നാടകത്തിൽനിന്ന് സിനിമയിലേക്ക് എത്തിയ ആളാണ് മുത്തുമണിയുടെ ഭർത്താവ് അരുൺ. “നെല്ലിക്ക” എന്ന ചിത്രത്തിനുവേണ്ടി കഥയെഴുതി കൊണ്ടാണ് അരുൺ സിനിമയിലെത്തുന്നത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയായ അരുൺ “ഫൈനൽസ്” എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top