Movlog

Movie Express

നടി ലിജോ മോൾ ജോസ് വിവാഹിതയായി ! ശ്രദ്ധേയമായി ഫോട്ടോസ് കാണാം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലൂടെ 2016ൽ അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് ലിജോമോൾ ജോസ്. “കട്ടപ്പനയിലെ ഋതിക്റോഷൻ”, “സ്ട്രീറ്റ് ലൈറ്റ്”, “ഹണീബി 2.5” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം “സിവപ്പ് മഞ്ചൾ പച്ച” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിൽ ചുവട് വെക്കുകയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് നടി ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങളാണ്.

അരുൺ ആന്റണി ആണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായിട്ടായിരുന്നു കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹചടങ്ങുകൾ നടന്നത്. ഇടുക്കി സ്വദേശിയായ ലിജോമോലിന്റെ ഏറെ ശ്രദ്ധേയമായ വേഷമായിരുന്നു “കട്ടപ്പനയിലെ ഹൃതിക്റോഷ”നിലെ കനി എന്ന കഥാപാത്രം. സൂര്യ നായകനായെത്തുന്ന “ജയ് ഭീം” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട് താരം. ലിജോമോളിന് വിവാഹമംഗളാശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top