Movlog

Health

മുടി കൊഴിച്ചിൽ അകറ്റാൻ കട്ടൻചായ കൊണ്ടൊരു പ്രയോഗം.

ഇന്ന് യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഭക്ഷണരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി ആണ് ബാധിക്കുന്നത്. മുടിയുടെ സംരക്ഷണത്തിന് വേണ്ട പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ മുടി കൊഴിച്ചിൽ ആയിരിക്കും അനന്തരഫലം. ഇതിനു പുറമെ പരിസ്ഥിതി മലിനീകരം പോലുള്ള കാരണങ്ങളും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. പരസ്യങ്ങൾ കണ്ട് വില കൂടിയ എണ്ണകളും ഷാംപൂകളും മരുന്നുകളും എല്ലാം ഉപയോഗിക്കുന്നതിലൂടെ ഉദ്ദേശിച്ച ഫലം കിട്ടി എന്ന് വരില്ല. രാസപദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വീണ്ടും മോശമാവുകയാണ് ചെയ്യുക. പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ മുടികൊഴിച്ചിൽ അകറ്റി മുടി സംരക്ഷിക്കാൻ സാധിക്കും.

നീണ്ട മുടി ഇഷ്ടമില്ലാത്തവർ ആയി ആരും ഉണ്ടാവില്ല. പോഷകക്കുറവ്, അമിതമായുള്ള ഷാംപൂ ഉപയോഗം, താരൻ എന്നീ കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. വിപണിയിൽ നിന്നും ലഭിക്കുന്ന കെമിക്കൽ അടങ്ങിയ മരുന്നുകളും ഷാംപൂകളും ഒന്നും മുടികൊഴിച്ചിലിനു ശാശ്വതമായ ഫലം നൽകുകയില്ല. എല്ലാ വീടുകളിലും സുലഭമായ ചായപ്പൊടി കൊണ്ട് മുടികൊഴിച്ചിൽ അകറ്റാൻ സാധിക്കും. ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉണ്ടാവുന്ന മുടി കൊഴിച്ചിൽ, ഗർഭകാലത്ത് ഉണ്ടാവുന്ന മുടി കൊഴിച്ചിൽ, പ്രസവത്തിനു ശേഷമുള്ള മുടി കൊഴിച്ചിൽ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാർഗമാണ് ചായപ്പൊടി.

ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ഒരു വീട്ടുവൈദ്യം ആണ് ചായപ്പൊടി. മുടികൊഴിച്ചിലിനു മാത്രമല്ല അകാലനര തടയാനും ഇതിലൂടെ സാധിക്കും. ഇതിനായി രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് രണ്ടു ടീസ്പൂൺ ചായപ്പൊടി കൂടി ചേർത്ത് തിളപ്പിക്കുക. വെള്ളം കറുത്ത് വരുന്നത് വരെ നന്നായി തിളപ്പിക്കുക. പിന്നീട് ഇത് തണുത്തതിനു ശേഷം അരിപ്പയിലൂടെ അരിച്ചെടുക്കുക. ഈ വെള്ളം കുളിക്കുന്നതിനു മുമ്പ് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് മസാജ് ചെയ്യുക. നിലവാരം കുറഞ്ഞ ചായപ്പൊടികൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പതിവായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടികൊഴിച്ചിൽ അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top