Movlog

Health

നരച്ചമുടി കറുപ്പാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കുന്ന പ്രകൃതിദത്തമായ ഒരു മാർഗം.

ഇന്ന് ഒരുപാട് യുവാക്കളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് അകാല നര. പണ്ട് കാലങ്ങളിൽ വാർദ്ധക്യത്തിന്റെ വരവ് സൂചിപ്പിക്കുന്നതായിരുന്നു മുടിയിലെ നരകൾ. മുത്തശ്ശന്മാർക്കും മുത്തശികൾക്കും ആണ് മുടി വെളുത്തിട്ട് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ പരിസ്ഥിതി മലിനീകരണവും, ഭക്ഷണരീതികളും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് യുവാക്കൾക്ക് പോലും നരയ്ക്കുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നതിനെ ആണ് അകാല നര എന്ന് പറയുന്നത്. ഇന്ന് ഒരുപാട് ആളുകൾക്ക് ഇത് കണ്ടു വരുന്നു. ഒരു സൗന്ദര്യ പ്രശ്നത്തിനെക്കാൾ ഉപരി ഇത് യുവാക്കളിൽ ആത്മവിശ്വാസം കുറയ്ക്കുന്നു. തനിക്ക് പ്രായമായോ എന്ന ചിന്ത അവരുടെ ആത്മവിശ്വാസത്തെ ആണ് തളർത്തുക.

അതിനാൽ നര അകറ്റാൻ ആയി പല മാർഗങ്ങളും ആളുകൾ തേടുന്നു. വിപണിയിൽ പല തരം ഹെയർ ഡൈയുകളും, ഹെയർ കളറുകളും ലഭ്യമാണ്. പരസ്യങ്ങൾ കണ്ട് ആകൃഷ്ടരായി ഇത്തരം കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ പരീക്ഷിക്കുമ്പോൾ ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. നമ്മുടെ പല അസുഖങ്ങൾക്ക് വേണ്ട ചികിത്സ പ്രകൃതിയിൽ തന്നെ ഉണ്ട്. നമ്മൾ അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം.

നരച്ചമുടി അകറ്റാൻ ആയി വില കൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ബ്യുട്ടി പാർലറിലേക്ക് പോകേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എളുപ്പ വിദ്യയിലൂടെ ഏത് നരച്ച മുടിയും കറുപ്പിക്കാൻ സാധിക്കും. ഇതിനായി വേണ്ടത് പീച്ചിങ്ങയാണ്. പല വീട്ടുവളപ്പുകളിലും കാണുന്ന ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് കറ്റാർവാഴയുടെ ജെൽ ചേർക്കുക. ഇനി മറ്റൊരു പാത്രത്തിൽ കറിവേപ്പില പൊടിയും, കറുവപ്പട്ടയുടെ പൊടിയും, മൈലാഞ്ചി പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഈ കൂട്ടിലേക്ക് തൈര് ചേർക്കുക. ഇത് രണ്ടും നന്നായി യോജിപ്പിക്കുക. ഇത് നന്നായി മുടിയിൽ മസാജ് ചെയ്‌ത്‌ പിടിപ്പിക്കുക. ഒരു മണിക്കൂർ എങ്കിലും ഈ പാക്ക് മുടിയിൽ വെച്ചതിനു ശേഷം മാത്രം കഴുകി കളയുക. ഇത് രണ്ടു മൂന്ന് തവണ ചെയ്യുന്നതിലൂടെ അത്ഭുതകരമായ ഫലം ആണ് ലഭിക്കുക. ഏത് വെളുത്ത മുടിയും കറക്കാൻ ഈ പ്രകൃതിദത്തമായ മാർഗം കൊണ്ട് സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top