Movlog

Kerala

ഈ വിവാഹം കേരളത്തിലും പുറത്തും വൈറൽ ! താലിമാലയും ഇല്ല – ആർഭാടങ്ങളും ഇല്ല -സംഭവം നടന്നത്

വിവാഹം എന്ന് കേൾക്കുമ്പോൾ തന്നെ ആർഭാടവും ആഘോഷവുമാണ് മനസ്സിലേക്ക് കടന്നു വരുന്നത്. അത്ര മേൽ മാറിയിരിക്കുകയാണ് മലയാളികളുടെ വിവാഹ സങ്കൽപ്പങ്ങൾ. അമ്പലങ്ങളിൽ വരനും വധുവും അടുത്ത ബന്ധുക്കളും മാത്രം ഒത്തുകൂടി വളരെ ലളിതമായി നടന്നിരുന്ന ചടങ്ങുകളാണ് ഇപ്പോൾ മൂന്നു നാലു ദിവസങ്ങൾ നീണ്ട അത്യാഡംബരങ്ങളുള്ള ആഘോഷമായി മാറിയിരിക്കുന്നത്. ഹൽദി, മെഹന്ദി, റിസപ്ഷൻ, വിവാഹം തുടങ്ങി ദിവസങ്ങൾ നീളുന്ന ആഘോഷങ്ങളാണ് ഇന്ന് വിവാഹം.

ജീവിതത്തിൽ അത്രയും കാലം നേടിയെടുത്ത സമ്പാദ്യം മുഴുവനും വിവാഹങ്ങൾക്ക് പൊടിപൊടിക്കാൻ ആളുകൾക്ക് യാതൊരു മടിയുമില്ല. കടം വാങ്ങിച്ചാണെങ്കിലും വിവാഹം ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരം വിവാഹ സങ്കൽപ്പങ്ങളിൽ നിന്നും വളരെ വ്യത്യാസമായി നാദസ്വരവും, സദ്യയും, വരണമാല്യം ഒന്നുമില്ലാതെ ഒരു വിവാഹം നടന്ന കഥയാണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് ചർച്ചയാവുന്നത്.

വധു കേരളത്തിലും വരൻ അങ്ങ് ന്യൂസിലാൻഡിലും ഇരുന്ന് ഓൺലൈനായി വിവാഹിതരായി. ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ടയർ കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ വൈശാഖും ചെങ്ങന്നൂർ കാരക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടേയും എംജി ശ്രീലതയുടെയും മകൾ ഡോക്ടർ ലിനു ലക്ഷ്മിയുമാണ് അപൂർവമായ ഈ ഓൺലൈൻ വിവാഹത്തിന്റെ വധൂവരന്മാർ. കഴിഞ്ഞ വർഷം മാർച്ച് 20 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

വിവാഹ നിശ്ചയത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിംഗ് എൻജിനീയറായ വൈശാഖിന് ജോലിസ്ഥലത്തേക്ക് പോകേണ്ടി വന്നു. ഇതിനിടയിൽ ആയിരുന്നു കോ വി ഡി ന്റെ രണ്ടാം തരംഗത്തിന്റെ വരവും. കോ വി ഡ് പശ്ചാത്തലത്തിൽ യാത്ര വിലക്കുകൾ കാരണം വൈശാഖിന് നാട്ടിൽ വരാൻ സാധിക്കാതെ വന്നു. ന്യൂസിലാൻഡിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

ഇതെല്ലാം ചൂണ്ടിക്കാണിച്ച് പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ആയ ലിനു ഹൈക്കോടതിയെ സമീപിച്ചതോടെ ഓൺലൈൻ വിവാഹത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ രജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഇൻചാർജ് സുരേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസ് വഴി വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.

വിവാഹ രജിസ്റ്ററിൽ വധു ലിനുവും വരന് വേണ്ടി അച്ഛൻ രാജവത്സനും ഒപ്പു വെച്ചു വിവാഹം നടത്തി. ന്യൂസിലാൻഡ് ഇന്ത്യൻ എംബസി വരെയുള്ള സത്യവാങ്മൂലവും ഇതിനോടൊപ്പം ഹാജരാക്കിയിരുന്നു. ചെങ്ങന്നൂർ ബാർ അഭിഭാഷക ദിവ്യ ഉണ്ണികൃഷ്ണനാണ് ഓൺലൈൻ വിവാഹത്തിനു വേണ്ടിയുള്ള രേഖകളെല്ലാം തയ്യാറാക്കിയത്. ന്യൂസിലൻഡിലെ യാത്രാവിലക്കുകൾ അവസാനിക്കുമ്പോൾ ഉടൻ തന്നെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരമുള്ള വിവാഹം നടത്താനാണ് വൈശാഖിന്റെ തീരുമാനം.

അപൂർവമായ ഓൺലൈൻ വിവാഹത്തിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. രണ്ടു വൻകരകളിൽ നിന്ന് കൊണ്ട് ജീവിതത്തിൽ ഒന്നിച്ച വൈശാഖിന്റെയും ലിനുവിന്റെയും വിവാഹ കഥ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കോവിഡിനെതിരെ കർശന ജാഗ്രതയുള്ള രാജ്യമാണ് ന്യൂ സീലാൻഡ്. ഇതോടെ ആണ് വിവാഹത്തിന് പോലും നാട്ടിലേക്ക് വരാൻ വൈശാഖിന് സാധിക്കാതെ പോയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top