Movlog

Kerala

ആർത്തവ സമയത്ത് സ്തനത്തിൽ വേദന അനുഭവിക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ? ഡോക്ടർ പറയുന്നത് കേട്ട് നോക്കു

സ്ത്രീകളിൽ അവരുടെ പ്രത്യുൽപാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. ഒരു പെൺകുട്ടി പ്രായപൂർത്തിയാകുന്ന കാലം തൊട്ട് ആർത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഈ പ്രക്രിയ തുടരുന്നു. ഗർഭധാരണം നടന്നില്ലെങ്കിൽ ആ മാസം വരുന്ന അണ്ഡവും, അതിനോടൊപ്പം ഗർഭധാരണം നടന്നാൽ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാനായി രൂപപ്പെട്ട എൻഡോമെട്രിയലത്തിന്റെ പുറത്തെ ഭാഗവും, ഒപ്പം പുതിയതായി ഉണ്ടായ രക്തക്കുഴലിൽ നിന്നുള്ള രക്തവും എല്ലാം പുറത്തേക്ക് പോകുന്നു.

ഈ പ്രക്രിയയാണ് ആർത്തവം. ഇത് എല്ലാ മാസവും നടക്കുന്നതുകൊണ്ടാണ് ഇതിനെ ആർത്തവചക്രം എന്ന് പറയുന്നത്. പൊതുവെ ആർത്തവത്തിന്റെ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ ആണ് കൂടുതൽ ബ്ലീഡിങ് ഉണ്ടാവുക. ചിലർക്ക് ഇതിനോടൊപ്പം വയറുവേദനയും ചെറിയ വികാരവിക്ഷോഭങ്ങളും എല്ലാം ഉണ്ടാകുന്നു. ഒരു സാധാരണ പെൺകുട്ടിക്ക് ആർത്തവസമയത്ത് 15 മുതൽ 35 മില്ലി വരെ രക്തം നഷ്ടപ്പെടാം.

80 മില്ലിയിൽ അധികം രക്തം പോകുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ട ഒന്നായി മാറുന്നത്. ആർത്തവസമയത്ത് ചില സ്ത്രീകൾക്ക് അമിതമായ രക്തസ്രാവം ഉണ്ടാകും. എന്നാൽ ചിലർക്ക് വളരെ കുറച്ചായിരിക്കും രക്തസ്രാവം. ആർത്തവ സമയത്ത് സ്തനത്തിൽ വേദന ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. ചിലർക്ക് വലതുവശത്തെ സ്തനത്തിൽ വേദന ഉണ്ടാകും ചിലർക്ക് ഇടതു സ്തനത്തായിരിക്കും. ഇത് മാറി മാറി ഉണ്ടാകുന്നു. ആർത്തവം കഴിയുമ്പോൾ ഈ വേദന മാറുകയും ചെയ്യും.

എന്നാൽ ആർത്തവ സമയത്ത് ഈ വേദന അനുഭവപ്പെടുമ്പോൾ സ്കൂട്ടർ ഓടിക്കുമ്പോൾ പോലും വേദന കൂടുതലായി അനുഭവപ്പെടുന്നു. തൊട്ട് നോക്കുമ്പോൾ മുഴയോ കല്ലിപ്പോ തടിപ്പോ ഒന്നും അനുഭവപ്പെടുകയും ഇല്ല. ഇത്തരം അവസ്ഥയിൽ വേദന കുറയ്ക്കാൻ മരുന്നു കഴിക്കണോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. മുഴയോ തടിപ്പോ മറ്റോ ഉണ്ടാകാനുള്ള സാധ്യതയാണ് ഈ വേദന എന്ന് ഭയപ്പെടുന്നവരും ഉണ്ട്. എന്നാൽ ഇത് വളരെ സാധാരണമായ ഒരു പ്രക്രിയ മാത്രമാണ്.

ആർത്തവ സമയത്തോ അതിനു തൊട്ടു മുൻപോ അതിനു ശേഷമോ ഇത്തരം വേദനകൾ സ്വാഭാവികമാണ്. ആർത്തവ സമയത്ത് പല സ്ത്രീകൾക്കും പല ബുദ്ധിമുട്ടുകളും ആണ് ഉണ്ടാവുന്നത്. ചിലർക്ക് അസഹ്യമായ വയറുവേദന ഉണ്ടാകും, പുറം വേദന അനുഭവപ്പെടും. അങ്ങനെ വേദന അസഹ്യമാണ് എന്ന് തോന്നുമ്പോൾ മാത്രം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി ആവശ്യമുണ്ടെങ്കിൽ മാത്രം മരുന്നുകൾ കഴിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top