പാചക വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ലക്ഷ്മി നായറിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. നിരവധി ആരാധകരായിരുന്നു ലക്ഷ്മി നായർക്ക് ഉണ്ടായിരുന്നത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്ന പരമ്പരയിൽ അവിഭാജ്യഘടകം തന്നെയായിരുന്നു ലക്ഷ്മി എന്ന് പറയണം. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ ചെയ്തുകൊണ്ട് അവിടെയുള്ള രുചികൾ ഒക്കെ ആസ്വദിക്കുന്ന ലക്ഷ്മി നായരുടെ പരിപാടിക്ക് ആരാധകരും ഏറെയായിരുന്നു. ഇപ്പോൾ അടുത്തകാലത്തായി താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
അടുത്ത കാലത്തായിരുന്നു തന്റെ മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടായ സന്തോഷവാർത്ത താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൂന്നുപേരുടെ പിറന്നാൾ വിശേഷമാണ് താരം പങ്കുവയ്ക്കുന്നത്. മൂന്നു പേർക്കും ഒരേ ദിവസം തന്നെ പിറന്നാൾ വന്നിരിക്കുക ആണ്. അതിന്റെ ആഘോഷം നടത്തിയിരിക്കുകയാണ് ഈ കുടുംബം. മുഴുവൻ സന്തോഷങ്ങളെ കുറിച്ചാണ് ലക്ഷ്മി നായർ പറയുന്നത്. യുവാൻ, വിഹാൻ, ലയ ഇങ്ങനെയാണ് മൂന്ന് കുഞ്ഞുങ്ങളുടെയും പേര്. ഇവരെക്കൂടാതെ മകൾക്ക് നാല് വയസ്സുകാരനായ ആയുഷ് എന്ന ഒരു മകൻ കൂടി ഉണ്ട്. കുഞ്ഞുങ്ങളോടൊപ്പം മാഞ്ചസ്റ്ററിൽ ആണ് ലക്ഷ്മി നായർ ഉള്ളത്.
സന്തോഷകരമായ കുഞ്ഞുങ്ങളുടെ ദിവസം ഇവിടെ എല്ലാവരും ഒരുമിച്ചാണ് ആഘോഷിച്ചിരിക്കുന്നത്. 3 മക്കളുടെയും പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പോലും സഹായം ഇല്ലാതെയാണ് മകളുടെ ഭർത്താവായ അശ്വിൻ പിറന്നാളാഘോഷം കളർ ആക്കിയിരിക്കുന്നത്. മക്കളുടെ മനോഹരം ആയിട്ടുള്ള ചിത്രങ്ങളൊക്കെ ഗാർഡനിൽ തൂക്കിയിട്ടു കൊണ്ടായിരുന്നു പിറന്നാളാഘോഷം. ഇവരുടെ അടുത്ത സുഹൃത്തുക്കൾ ഒക്കെ തന്നെ പരിപാടിയിൽ എത്തിയിരുന്നു. ലക്ഷ്മി നായരും കൊച്ചുമക്കൾക്ക് സർപ്രൈസ് നൽകിയിട്ടുണ്ട്. പാചകറാണി ലക്ഷ്മി നായർ വീട്ടിൽ ഉള്ളപ്പോൾ എന്തിനാണ് കേക്ക് പുറത്ത് നിന്നും വാങ്ങുന്നത്.
കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ മനോഹരമായ കേക്ക് ഉണ്ടാക്കിയത്. ലക്ഷ്മി നായർ തന്നെയായിരുന്നു മകളുടെ മനസ്സറിഞ്ഞ് പോലെ കേക്ക് മനോഹരമായി തയ്യാറാക്കിയത്. ലക്ഷ്മി നായർ കേക്ക് തയ്യാറാക്കിയതും വീഡിയോയിൽ കാണിക്കുന്നുണ്ട്. വളരെ സന്തോഷകരമായ ഒരു വീഡിയോയാണ് കാണാൻ സാധിക്കുന്നത്. നിരവധി ആളുകളാണ് മികച്ച കമന്റുകളുമായി വീഡിയോകളിൽ എത്താറുള്ളത്. ലക്ഷ്മിയുടെ പാചക വീഡിയോകൾക്ക് നിരവധി ആരാധകരാണ് ഇന്നും ഉള്ളത്. ഇപ്പോൾ പൊതുവേ ടിവി പരിപാടികളിലൊന്നും അങ്ങനെ ലക്ഷ്മിയെ കാണാറില്ല. അതുകൊണ്ട് തന്നെ യൂട്യൂബ് ചാനൽ വഴിയാണ് ലക്ഷ്മി തന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരെ അറിയിക്കാറുള്ളത്. താരത്തിന്റെ യൂട്യൂബ് വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.