Movlog

India

കാലം മാറി ! ചെറുപ്പക്കാർ ആഗ്രഹിക്കുന്നത് തന്നെക്കാൾ പ്രായം കൂടിയ പങ്കാളിയെ – കാരണം ഇതാണ്

പണ്ടു കാലങ്ങളിൽ വരനെക്കാൾ പ്രായം കുറവുള്ള വധുവിനെ ആയിരുന്നു ആളുകൾ വിവാഹം കഴിക്കാറുള്ളത്. അതിന് അവരുടെതായ ന്യായീകരണങ്ങൾ പലതും ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ ഇത്തരം സാമൂഹ്യ സങ്കല്പങ്ങളും മാറി. പ്രായം കൂടുതലുള്ള സ്ത്രീകളെയും പുരുഷന്മാർ പങ്കാളികളാക്കാൻ തുടങ്ങി. പ്രായം കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഒരുപാട് സെലിബ്രിറ്റികൾ വരെയുണ്ട്.

സച്ചിൻ ടെണ്ടുൽക്കർ, അഭിഷേക് ബച്ചൻ, ഫറ ഖാൻ തുടങ്ങി തല സെലിബ്രിറ്റികളും അങ്ങനെ തന്നെക്കാൾ പ്രായം കൂടുതൽ ഉള്ള പങ്കാളികളെ വിവാഹം കഴിച്ചവരാണ്. ഇങ്ങനെ പ്രായം കൂടുതലുള്ള സ്ത്രീകളെ പങ്കാളികളാക്കാൻ പുരുഷന്മാർ താല്പര്യം കാണിക്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്. പ്രായം കൂടുതൽ ഉള്ള സ്ത്രീകളോട് ആകർഷണം തോന്നാൻ ചില പ്രത്യേകതകൾ ഉണ്ട്. പുരുഷനേക്കാൾ പ്രായം കൂടുതലുള്ള സ്ത്രീകൾ പക്വതയുള്ളവരും അടുക്കും ചിട്ടയോടും കൂടി കാര്യങ്ങൾ സമീപിക്കുന്നവരും ആണ്.

ഈ പരിചയസമ്പത്ത് കൊണ്ട് തന്നെ തെറ്റായ ആളുകളെ വേഗം കണ്ടെത്താനും സമചിത്തതയോടെ കൈകാര്യം ചെയ്യാനും ഇവർക്ക് കഴിയുന്നതിനാൽ അനാവശ്യമായ ഗോസിപ്പുകളിൽ ഇടം പിടിക്കാറില്ല. പങ്കാളി നിരാശനായി ഇരിക്കുമ്പോൾ പോലും തികഞ്ഞ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനും പരിഹാരം കണ്ടെത്താനും ഇവർക്ക് സാധിക്കും. പുരുഷനേക്കാൾ പ്രായം കൂടുതലുള്ള സ്ത്രീകളെ പങ്കാളിയാക്കാൻ പുരുഷന്മാരെ ആകർഷിക്കുന്ന ഒരു പ്രധാനകാരണം ആണ് ഇത്.

ഇതുകൂടാതെ പ്രായം കൂടുതലുള്ള സ്ത്രീകൾക്ക് ആത്മവിശ്വാസവും ഉയർന്ന ആത്മാഭിമാനവും ഉണ്ടാകും. താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് ധരിപ്പിക്കാൻ വേണ്ടി ഒരു വിധത്തിലുള്ള വാദപ്രതിവാദങ്ങളിലും ഇവർ ഏർപ്പെടാറില്ല. മോശമായ സമയങ്ങൾ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും അവർക്ക് ഉത്തമബോധ്യം ഉണ്ടാകും. കൂടാതെ തങ്ങളെക്കാൾ പ്രായമുള്ള സ്ത്രീകളെ പങ്കാളികളാകാൻ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ആയി പറയപ്പെടുന്നത് ലൈംഗിക പക്വതയാണ്.

പങ്കാളിയെ ബഹുമാനിക്കുകയും അവർക്ക് ആവശ്യമായ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നതിൽ ഒന്നും ഇവർ ഒരു മടിയും കാണിക്കുന്നില്ല. പുരുഷന്മാരേക്കാൾ പ്രായം കൂടുതലുള്ള സ്ത്രീകൾ വൈകാരികമായി വളരെയധികം പക്വതയോടെ പെരുമാറുന്നു. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ അനാവശ്യമായ വഴക്കുകളോ വാശിയോ ഉണ്ടാകുന്നില്ല. വിവേകത്തോടെ ആണ് ഇവർ കാര്യങ്ങളെ സമീപിക്കുന്നത്.

ഇതിന് പുറമെ പ്രായം കൂടുതലുള്ള സ്ത്രീകളുമായുള്ള അടുപ്പത്തിലൂടെ ഓരോ ദിവസവും പുത്തൻ അറിവുകൾ നേടാനും പഠിക്കാനും പുരുഷന്മാർക്ക് കഴിയുന്നു. ധനം കൈകാര്യം ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും ഇവർ തികഞ്ഞ ബോധ്യം ഉള്ളവരായിരിക്കും. പ്രായം കൂടിയ സ്ത്രീകൾ പങ്കാളികളുടെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി സാമ്പത്തികപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നു. ഇതെല്ലാമാണ് പ്രായം കൂടിയ സ്ത്രീകളിൽ പ്രധാനമായും പുരുഷന്മാർ കാണുന്ന സവിശേഷതകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top