Movlog

Kerala

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം ശ്രീനിവാസന്റേതോ?-ഇവിടെ എന്താണ് സംഭവിക്കുന്നത് – അദ്ദേഹത്തിന് എന്താണ് ശരിക്കും സംഭവിച്ചത് ?

മലയാള സിനിമയിൽ പകരം വെക്കാനാവാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നായകനായും ഹാസ്യനടൻ ആയും നാടനായും മലയാള സിനിമയിൽ നിരവധി പതിറ്റാണ്ടുകളോളം ആയി തിളങ്ങിയ ശ്രീനിവാസൻ മികച്ച ഒരു അഭിനേതാവ് മാത്രമല്ല. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി വിശേഷണങ്ങളേറെയാണ് താരത്തിന്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള ശ്രീനിവാസന് അടുത്തിടെ ആയിരുന്നു ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നെഞ്ച് വേദന അനുഭവിച്ചതിനെ തുടർന്ന് അങ്കമാലിയിലെ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസൻ കുറച്ചു ദിവസങ്ങൾ വെന്റിലേറ്ററിലായിരുന്നു. ഇതോടെ ശ്രീനിവാസൻ മരിച്ചു എന്ന രീതിയിൽ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അതി തീവ്ര പരിചരണ വിഭാഗത്തിൽ ശ്രീനിവാസൻ കഴിയുമ്പോൾ അദ്ദേഹത്തിന്റെ മരണ വാർത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

പ്രായമായ സെലിബ്രിറ്റികളെ ഒന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ അവരുടെ മരണ വാർത്തകൾ പ്രചരിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു എങ്കിലും ഈ വാർത്ത വ്യാജമാണെന്നും ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പിന്നീട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മാർച്ച് 30 നായിരുന്നു നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്.

ആൻജിയോഗ്രാം പരിശോധനയിലാണ് ട്രിപ്പിൾ വെസ്സൽ ഡിസീസ് അഥവാ രക്ത ധമനികളിൽ രക്ത ഒഴുക്കിന് തടസ്സം നേരിടുകയാണെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് മാർച്ച് 31ന് തന്നെ ശ്രീനിവാസന് ബൈപാസ് സർജറിക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ് എന്നും, ഇപ്പോഴും ചികിത്സ തുടരുകയാണ് എന്നും റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന്റെ ആരോഗ്യം പൂർണ്ണ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ല എന്നും അടുത്തബന്ധുക്കൾ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിക്കുന്ന ആദരാഞ്ജലികളെ കുറിച്ച് ഒരു സുഹൃത്ത് വഴി അറിഞ്ഞ ശ്രീനിവാസൻ അതിനു നൽകിയ രസകരമായ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആളുകൾ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കേണ്ട, കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഇപ്പോഴിതാ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ ശ്രീനിവാസൻ ആരാധകരോട് കൈ കാണിക്കുന്നു എന്ന കുറിപ്പോടെ തീർത്തും അവശനായി ക്ഷീണിതമായ ശ്രീനിവാസന്റെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ശ്രീനിവാസന്റെ ഭാര്യ വിമയെയും ചിത്രത്തിൽ കാണാം. ആശുപത്രി വേഷത്തിൽ വളരെ അവശനിലയിൽ ഉള്ള ചിത്രമാണ് ശ്രീനിവാസന്റേത് എന്ന തരത്തിൽ പ്രചരിക്കുന്നത്. ഈ ചിത്രം കണ്ട വിഷമത്തിലാണ് മലയാളികൾ ഇപ്പോൾ. തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ ഇത്രയും അവശനായി കണ്ടതിലുള്ള ദുഃഖവും മലയാളികൾ പ്രകടിപ്പിക്കുന്നുണ്ട്.

പ്രിയപ്പെട്ട താരത്തിന്റെ ഈ ചിത്രം എങ്ങനെയാണ് പുറത്തു വന്നതെന്നും ആരാണ് പുറത്തു വിട്ടതെന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും ശ്രീനിവാസൻറെ ആരോഗ്യത്തിനും ആയുസിനും വേണ്ടി മലയാളികൾ ഒന്നടങ്കം പ്രാർത്ഥിക്കുകയാണ്. എപ്പോഴും ഒരു പുഞ്ചിരിയോടെ മാത്രം നമ്മൾ കണ്ടിട്ടുള്ള ,ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള നടനവിസ്മയം വീണ്ടും സ്ക്രീനിലേക്ക് തിരിച്ചുവരുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top