Movlog

Movie Express

ടാറ്റാ സ്‌കൈ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ലാലേട്ടന്റെ വീടാണെന്ന് അറിയാതെ അദ്ദേഹത്തിന്റെ വീട്ടിൽപോയ അനുഭവം പങ്കുവെച്ച് തിരക്കഥാകൃത്ത്!

പതിനാല് വർഷങ്ങൾക്കു മുൻപ് ടാറ്റാ സ്കൈയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന കാലത്തെ അനുഭവം പങ്കു വയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മനോജ് പാട്ടത്തിൽ. സുചിത്ര എന്ന പേരുള്ള ഒരു കസ്റ്റമറുടെ വർക്ക് ആയിരുന്നു  അന്നുച്ചയ്ക്ക്  വന്നത്. പെട്ടെന്ന് ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാമെന്ന് കരുതി കയ്യിലുണ്ടായിരുന്ന അഡ്രസ്സ് നോക്കി തേവരയിലേക്ക് യാത്ര പുറപ്പെട്ടു. മനോജ്ഉം സുബിൻ എന്ന സഹപ്രവർത്തകനും .കൊച്ചിയിലെ ചെറിയ ബ്ലോക്കുകൾ എല്ലാം താണ്ടി വർക്ക് ഓർഡറിലെ വിലാസത്തിൽ എത്തി. കായലോരത്ത് തലയെടുത്ത് നിൽക്കുന്ന ആ വീടിന്റെ  ഭംഗി കണ്ടപ്പോൾ തന്നെ  പെട്ടെന്ന് പണി തീർത്തു പോകണമെന്ന മോഹം അടങ്ങി . പിന്നീട് സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു മുറ്റത്ത് കൂടെ മുന്നോട്ടു നടക്കുമ്പോൾ ലോണിൽ ഒരുവശത്ത് മനോഹരമായ ഒരു കൂടാരത്തിൽ ഒരു കുതിരവണ്ടി . ദേവദൂതൻ എന്ന്  അറിയാതെ മനസ്സിലേക്ക് കടന്നു വന്നു.

അങ്ങനെ വീട്ടിലേക്ക് കയറിയപ്പോഴാണ് ചുവരിലെ ആ  ചിത്രം കാണുന്നത്. ആ കാലത്ത് ചാനലുകളിൽ മാത്രം കണ്ടിരുന്ന ആ മുഖം ഓർമ്മ വന്നു. മോഹൻലാൽ എന്ന നടനവിസ്മയത്തിനു ജന്മം കൊടുത്ത അമ്മയുടെ ചിത്രമായിരുന്നു അത്. അത് കണ്ടതും കയ്യിലെ അഡ്രസ്സ് ഒന്നുകൂടി നോക്കി. സുചിത്ര, മോഹൻലാലിന്റെ ഭാര്യ. അപ്പോഴാണ് മോഹൻലാലിന്റെ വീട്ടിലാണ് എത്തിയത് എന്ന് സുബിനും മനോജും തിരിച്ചറിയുന്നത്. പിന്നീട് കണ്ണുകൾ സൂപ്പർതാരത്തെ തേടിയെങ്കിലും അവിടെയൊന്നും ഉണ്ടായിരുന്നില്ല. ആയിരങ്ങൾ അത്ഭുതത്തോടെ ആരാധിക്കുന്ന താരത്തിന്റെ വീട്ടിലെത്തിയിട്ടും ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന നിരാശയായിരുന്നു.

ജോലി തുടങ്ങിയപ്പോൾ ഓഫീസിൽ നിന്നും ഒരു മെറ്റീരിയൽ ആവശ്യം ഉണ്ടായിട്ടുപോലും അദ്ദേഹം ആ നേരം വന്നു മടങ്ങിപ്പോയാലോ എന്ന്  കരുതി തിരിച്ചു പോകാൻ മടിച്ചു ഓഫീസിൽ ഉണ്ടായ വരെ കൊണ്ട് എത്തിക്കുകയായിരുന്നു. അങ്ങനെ ജോലി കഴിഞ്ഞു മനസില്ലാമനസോടെ മടങ്ങുന്ന സമയത്ത് ആയിരുന്നു അകലെ നിന്നും ഒരു ഹോൺ. ആ ഗേറ്റുകൾ വീണ്ടും തുറന്നു. അകത്തേക്ക് മെല്ലെ എത്തിയ ഒരു വെളുത്ത എസ്‌യുവി വണ്ടിയിൽ നിന്നും ആ താരം  മണ്ണിലേക്കിറങ്ങി.  അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോയും എടുത്തു.

ഇതായിരുന്നു മലയാളം കണ്ട മഹാനടനെ  അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട് കഥ. 15 വർഷങ്ങൾക്കിപ്പുറം ഇന്ന്  മനോജ് മലയാള സിനിമയുടെ ഭാഗമായിരിക്കുന്ന . ഒരൊറ്റ മോഹമാണ് മനോജിന്റെ  മനസ്സിൽ ഉള്ളത്. മോഹൻലാലിനെ നായകൻ ആക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നത്. ആ സിനിമയിലെ ആദ്യത്തെ ഷോട്ടിനു മുമ്പ് അദ്ദേഹത്തിന്റെ അടുത്ത് എത്തിയിട്ട് പറയണം ,”സർ അന്ന് സാറിന്റെ വീട്ടിൽ ടാറ്റ സ്കൈ ഇൻസ്റ്റാൾ ചെയ്ത ആളാണ് ഞാൻ”. മനോജിന്റെ കുറിപ്പ് ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top