Movlog

Kerala

കെ എസ് ഇ ബിയുടെ പുതിയ ആനുകൂല്യങ്ങളും പദ്ധതികളും.

രണ്ടു വർഷത്തിൽ കൂടുതലായിട്ടുള്ള വൈദ്യുതി ചാർജ് കുടിശിക അടച്ചു തീർക്കുന്നതിനായിട്ട് ഉദാര വ്യവസ്ഥയുമായി കെ എസ് ഇ ബി . ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയാണ് കെ എസ് ഇ ബി പ്രഖ്യാപിച്ചിരിക്കുന്നത്. റവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിക്കുന്ന ഉപഭോക്താക്കൾക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നതാണ്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് നടപടികൾ നേരിടുന്നവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. എന്നാൽ മുമ്പ് ഇത്തരം പദ്ധതികളിൽ അപേക്ഷിച്ച് ആനുകൂല്യം നേടിയവർക്കും, വൈദ്യുതി മോഷണ കുറ്റം നേരിടുന്നവർക്കും ഈ പദ്ധതിയുടെ വ്യവസ്ഥകൾ ബാധകമായിരിക്കില്ല.

2021 മാർച്ച് 31 വരെ ആണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി. കുടിശിക തുകയുടെ പലിശ നിരക്കിന്മേൽ കുറവും, പലിശ തുക ആറു തുല്യ തവണകൾ ആയിട്ട് അടയ്ക്കുവാനുമുള്ള വ്യവസ്ഥകളുമാണ് വന്നിരിക്കുന്നത്. വൈദ്യുത കണക്ഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് ഇനി പഴയത് പോലെ കെ എസ് ഇ ബി ഓഫീസിൽ കയറി ഇറങ്ങേണ്ടതില്ല. ഒരു ഫോൺ കോളിൽ കണക്ഷൻ അടക്കമുള്ള മുഴുവൻ സേവനങ്ങളും അതിവേഗം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത്തരത്തിൽ ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് കേരള സംസ്ഥാന വൈദ്യുത ബോർഡ്. ഫെബ്രുവരി മുതലാണ് സേവനങ്ങൾ വാതിപ്പടിയിൽ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

പുതിയ കണക്ഷന് പുറമെ ഉടമസ്ഥാവകാശ മാറ്റം, ഫേസ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈൻ മീറ്റർ സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കും ആയി 1912 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുക. പുതിയ കണക്ഷന് വേണ്ടി അപേക്ഷകന് പേരും ഫോൺ നമ്പറും തുടങ്ങിയ വിവരങ്ങൾ നൽകണം. മറ്റു സേവനങ്ങൾക്ക് ആയി ഈ വിവരങ്ങൾക്ക് പുറമെ സെക്ഷൻ പേര്, കൺസ്യുമർ നമ്പർ എന്നിവയും നൽകണം. സേവന കേന്ദ്രത്തിലെ ഓപ്പറേറ്റർ ഈ വിവരങ്ങൾ ശേഖരിച്ച് സെക്ഷൻ ഓഫീസിലേക്ക് കൈമാറും. തുടർന്ന് അസിസ്റ്റന്റ് എൻജിനിയർ ഉദ്യോഗസ്ഥരെ നിയമിക്കും. ഉദ്യോഗസ്ഥൻ അപേക്ഷകനെ വിളിച്ചു ലഭിച്ച വിവരങ്ങൾ ശരിയാണെന്നു ഉറപ്പു വരുത്തി സ്ഥല പരിശോധനയ്ക്ക് എത്തും . അംഗീകാരം ലഭിക്കുമ്പോൾ വിവരം അപേക്ഷകന്റെ ഫോണിൽ എസ് എം എസ് വഴിയോ ഇ മെയിൽ വഴിയോ എത്തും. തുടർന്ന് കൗണ്ടർ വഴിയോ ഓൺലൈൻ ആയോ അപേക്ഷകന് ഫീസ് അടയ്ക്കാവുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top