Movlog

Kerala

വിവാഹം കഴിഞ്ഞു പ്രിയകൂട്ടുകാരി പോയത് ഭർത്താവിനൊപ്പം വിദേശത്തേക്ക് – അടിപൊളി ലൈഫ് ആയിരിക്കും എന്ന പ്രതീക്ഷിച്ച ഞാൻ സത്യങ്ങൾ അറിഞ്ഞപ്പോൾ ഞെട്ടി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത് ഒരു അനുഭവകുറുപ്പാണ്. “എന്റെ പ്രിയ കൂട്ടുക്കാരി വിവാഹം കഴിഞ്ഞ് ഭർത്താവുമായി വിദേശത്ത് പോയി. എനിക്ക് അവളോട് ചെറിയ കുശുമ്പ് ഉണ്ടായിരുന്നു. മറ്റൊന്നുമല്ല അവൾ വിദേശത്ത് അടിച്ചു പൊളിക്കുകയായിരുന്നു. അന്നൊന്നും അവൾ വിളിച്ചില്ല. അങ്ങനെ നീണ്ട പത്ത് വർഷത്തിനു ശേഷം അവൾ നാട്ടിൽ സ്ഥിരതാമസമാക്കി. അങ്ങനെ പഴയ സൗഹൃദം എന്നെ തേടി വന്നു. ഒരു ദിവസം ഞാൻ അവളെ കണ്ടുമുട്ടിയപ്പോൾ ഞെട്ടിപോയി. വാടിയ മുഖമായിരുന്നു ഞാൻ കണ്ടത്.

അവളുടെ ഭർത്താവും രണ്ട് കുട്ടികളുമായിട്ടാണ് അവൾ എന്നെ തേടി വന്നത്. പഴയ കാര്യങ്ങൾ കുറിച്ച് പറയാൻ ആരംഭിച്ചു. ഞാൻ ഒരു കേൾവിക്കാരിയായി മാറി. അതിന്റെ ഇടയിൽ അവളുടെ ഭർത്താവ് അവളെയും കുറിച്ച് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം അവളെ സുഖസൗകര്യത്തിലാണ് താമസപ്പിച്ചത്. എന്നിട്ടും അവൾ മൗനിയായി മാറിയത് എന്താണെന്ന് എനിക്ക് അറിയില്ല. വളരെ തിരക്കേറിയ ജോലിയായിരുന്നു അവളുടെ ഭർത്താവിന്റെ. അതിനിടയിൽ കൂട്ടുകാരിയെ വേണ്ട രീതിയിൽ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല.

നാട്ടിൽ വന്ന് നടത്താത്ത ചികിത്സയില്ല. ശേഷം അവർ വീട്ടിലേക്ക് പോയി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അവൾ വീണ്ടും വിളിച്ചു. എടീ ഇക്ക നിന്നോട് ഒരു കാര്യം പറയാൻ പറഞ്ഞു. ചെറിയ പേടിയോടെ ഞാൻ കാര്യം അന്വേഷിച്ചു. അപ്പോൾ തന്നെ ഒരു മറുപടി വന്നു താങ്ക്സ് സൗമ്യ. സംഭവം എന്താണെന്ന് അറിയാതെ ഞാൻ അമ്പരന്നു. എന്റെ കൂട്ടുകാരി വളരെ ഉഷാറോടെയാണ് കാര്യങ്ങൾ പറയുന്നത്. താങ്ക് എന്തിനാ എന്ന് ഞാൻ ചോദിച്ചു.

അപ്പോളാണ് അയാൾ പറഞ്ഞത്, ഞാൻ യാത്ര മടങ്ങാൻ നേരത്ത് ഞാൻ പറഞ്ഞ ഒരു വാക്കിനാണെന്നാണ്. എനിക്ക് മനസിലായില്ല. എന്നെ ഞാൻ ഓർത്തെടുത്തു. പ്രിയ ഒരു സുഹൃത്തേ താങ്കൾ ഒരിക്കലെങ്കിലും അവളുടെ മുന്നിൽ കേൾവിക്കാരിയായി ഇരുന്നു എന്നായിരുന്നു ഞാൻ അന്ന് പറഞ്ഞത് . എനിക്ക് അങ്ങനെ പറയാൻ തോന്നിയത് കാരണം അറിയില്ല. എന്തായാലും കൂട്ടുകാരി സന്തോഷവതിയാണ്. ഇടക്ക് അവൾ വിളിക്കും, പഴയ സ്കൂൾ കാര്യങ്ങളൊക്കെ പറയും.

എന്നേക്കുമായി നഷ്ടപ്പെട്ട എന്റെ പ്രിയ കൂട്ടുകാരിയെ വീണ്ടും തിരിച്ചു കിട്ടിയ സന്തോഷ വാക്കുകളിൽ ഒതുക്കാനാവില്ല. ഇതൊരു പൊള്ളയായ കാര്യമല്ല. ഓരോ പുരുക്ഷനും സ്ത്രീയും അവരുടെ പങ്കാളിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറായാർ ജീവിതത്തിൽ പരാജയം ഉണ്ടാവുകയില്ല. എത്രത്തോളം മറ്റുള്ളവർക്ക് ഈ എഴുത്ത് മനസ്സിലാവുണ്ടെന്ന് അറിയില്ല എന്ന് സൗമ്യ”. സൗമ്യ എന്ന സ്ത്രീയുടെ താൻ കാരണം തന്റെ പ്രിയ കൂട്ടുകാരിയ്ക്ക് സന്തോഷം ലഭിച്ചതിന്റെ സാഹചര്യമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. പ്രശ്നങ്ങൾ കേൾക്കാൻ റെഡിയായാൽ പകുതി പ്രശ്നങ്ങളും തീരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top