Movlog

Faith

“കുടുംബവിളക്ക് ” എന്ന പരമ്പരയിലേക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് താരം

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്”.സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ മീര വാസുദേവ് ആണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് .മികച്ച പ്രതികരണങ്ങളോടെ റേറ്റിങ്ങിലും ഒന്നാം സ്ഥാനം നേടി മുന്നേറുകയാണ് ഈ ടെലിവിഷൻ പരമ്പര ഇപ്പോൾ .

പരമ്പരയിൽ സുമിത്രയുടെ മകൾ ആയ ശീതൾ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് പാർവതി വിജയ് ആയിരുന്നു .പ്രശസ്ത സീരിയൽ താരം മൃദുല വിജയുടെ സഹോദരിയാണ് പാർവതി വിജയ് .ശീതൾ എന്ന കഥാപാത്രത്തിലൂടെ ഏറെ ജനപ്രീതി നേടിയ പാർവതി പെട്ടെന്ന് സീരിയലിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു .പിന്നീട് സമൂഹ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളിലൂടെയാണ് വിവാഹത്തിനെ  തുടർന്നാണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയതെന്ന് ആരാധകർ കണ്ടെത്തിയത് .

പരമ്പരയിലെ ക്യാമറമാൻ ആയിരുന്ന അരുൺ ആണ് പാർവതിയെ വിവാഹം കഴിച്ചത് .ഇവരുടേത് പ്രണയവിവാഹം ആയിരുന്നു .ഷൂട്ടിങ്ങിൽ കണ്ടു മുട്ടി പരിചയപ്പെടുകയും പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറുകയുമായിരുന്നു  .ലോക്ക് ഡൗൺ സമയത്ത് വളരെ ലളിതമായ രീതിയിൽ ക്ഷേത്ര നടയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം .പരമ്പരയിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്  പാർവതി .സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുമുണ്ട് .

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ് താൻ എന്നും തന്റെ വിവാഹം ആയിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്നും പാർവതി പറയുന്നു .ഇനി “കുടുംബവിളക്ക്” എന്ന പരമ്പരയിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനോട്  ഒരു മടങ്ങി വരവ് ഉണ്ടാവില്ലെന്നായിരുന്നു പാർവതിയുടെ മറുപടി .ബി ബി എ ബിരുദധാരി ആയ പാർവതി തുടർന്ന് പഠിക്കുവാൻ  ആണ് ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നും കൂട്ടിച്ചേർത്തു . 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top