Movlog

Politics

മാർച്ച് മാസത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന മൂന്ന് ആനുകൂല്യങ്ങൾ.

മാർച്ച് മാസത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാവുന്ന മൂന്ന് ആനുകൂല്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഏകദേശം എട്ടു ഭക്ഷ്യക്കിറ്റുകൾ ആണ് ഈ കാലയളവിൽ ലഭിച്ചിരിക്കുന്നത്. മാർച്ച് മാസത്തെ ഒമ്പതാമത്തെ ഭക്ഷ്യക്കിറ്റിന്റെ വിതരണം മാർച്ച് 12 മുതൽ ആരംഭിച്ചിട്ടുണ്ട്. 500 ഗ്രാം ചെറുപയർ, 500 ഗ്രാം ഉഴുന്ന്, 250 ഗ്രാം തുവര പരിപ്പ്, പഞ്ചസാര 1 കിലോ, തേയില 100 ഗ്രാം ,മുളക് പൊടി 100 ഗ്രാം, കടുക്/ഉലുവ 100 ഗ്രാം, വെളിച്ചെണ്ണ അര ലിറ്റർ, ഉപ്പ് 1 കിലോ എന്നിവയാണ് ഈ കിറ്റിൽ ലഭിക്കുന്നത്. വിതരണം സാധാരണത്തെ പോലെ തന്നെ ആയിരിക്കും നടക്കുക. എലെക്ഷൻ ഉള്ളത് കൊണ്ട് ഏപ്രിൽ മാസത്തെ വിഷു-ഈസ്റ്റർ സ്‌പെഷൽ കിറ്റുകളും നേരത്തെ ലഭ്യമാവും.

ഏപ്രിൽ മാസത്തെ ഭക്ഷ്യ കിറ്റുകൾ ഒരുപാട് സാധനം അധികമുള്ള സ്‌പെഷൽ ഭക്ഷ്യ കിറ്റുകൾ ആണ്. ഫെബ്രുവരി മാസത്തിലെ ഭക്ഷ്യക്കിറ്റുകളുടെ വിതരണം അവസാനിച്ചിട്ടില്ലെന്നും പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. മാർച്ച് മാസത്തിൽ എല്ലാവർക്കും 1500 രൂപ പെൻഷൻ തുക ആയി ലഭിക്കുന്നതാണ്. ഏപ്രിൽ മാസം മുതൽ ഈ തുക 1600 രൂപയായി വർധിച്ചിട്ടുമുണ്ട്. ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് പ്രകാരം വിഷുവിനു മുമ്പായി വർധിപ്പിച്ച പെൻഷൻ തുക എല്ലാവർക്കും വിതരണം ചെയ്യുമെന്നാണ്. സാധാരണ പെൻഷൻ തുക മാസാവസാനം ആണ് ലഭിക്കാറുള്ളത്. എന്നാൽ ഏപ്രിൽ മാസത്തെ തുക ഏപ്രിൽ മാസം ആദ്യം തന്നെ വിതരണം ചെയ്യും.

കേന്ദ്രസഹായം എന്ന നിലയിൽ കിസാൻ സമ്മാൻ എന്ന പദ്ധതി വഴി എല്ലാ കർഷകരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ ധനസഹായം ആയി ലഭിക്കും. മാർച്ച് മാസം അവസാനത്തോടെ ഈ തുക ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അപേക്ഷകളിൽ പിഴവ് ഉണ്ടെങ്കിൽ ഈ തുക ലഭിക്കാതെ വരും. അത് കൊണ്ട് അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ എല്ലാവരും ശ്രദ്ധിക്കുക. പുതിയ അപേക്ഷകൾ സമർപ്പിക്കുവാനും ഇപ്പോൾ അവസരമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top