Movlog

India

രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങൾ നേടിയെടുത്തത് ഒരു കിഡ്‌നിയുമായി എന്ന് അഞ്ജു ബോബി ജോർജ്

ഇന്ത്യയുടെ പ്രശസ്ത ലോങ്ങ് ജംപ് താരമാണ് മലയാളി കൂടി ആയ അഞ്ജു ബോബി ജോർജ് .2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതായിരുന്നു അഞ്ജുവിന്റെ കായികജീവിതത്തിലെ വഴിത്തിരിവായത് .ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി ആയി മാറി അഞ്ജു .6 .7 0 മീറ്റർ ചാടിയാണ് അഞ്ജു അന്ന് വെങ്കലം നേടിയത് .2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ നിരവധി നേട്ടങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് .സ്വർണ്ണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തിയിരുന്നു .

തുടർച്ചയായി ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ കായിക താരം, കോമൺ വെൽത്ത് ഗയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരം, അത്ലറ്റിക്സിൽ ലോക റാങ്കിങ്ങിൽ ലോങ്ങ്ജമ്പിൽ 4-ആം സ്ഥാനം ലഭിച്ചിട്ടുള്ള ഏക കായിക താരം എന്നീ അപൂർവ നേട്ടങ്ങൾക്ക് ഉടമയാണ് മലയാളികളുടെ അഭിമാനതാരമായ അഞ്ജു ബോബി ജോർജ് .അർജുന പുരസ്കാരം, പദ്മശ്രീ, മികച്ച ഇന്ത്യൻ വനിതാ കായിക താരത്തിനുള്ള ഹീറോ സ്പോർട്ട്സ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം തുടങ്ങി രാജ്യത്തിൻറെ പരമോന്നത പുരസ്‌കാരങ്ങൾ എല്ലാം നേടിയിട്ടുണ്ട് ഈ താരം .ഇപ്പോൾ ഇതാ ഈ അപൂർവ നേട്ടങ്ങൾ എല്ലാം കൈവരിച്ചത് ഒരു കിഡ്‌നിയുമായി ആണെന്ന് വെളിപ്പെടുത്തുകയാണ് അഞ്ജു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top