Movlog

Movie Express

ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി ശ്രീകുമാറും സ്നേഹയും. സർപ്രൈസ് ഒരുക്കി ടീം ചക്കപ്പഴം……

ലോലിതനും മണ്ഡോദരിയും ആയി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരജോഡികളായവരാണ് ശ്രീകുമാറും സ്നേഹയും. ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് അത് ഇരട്ടിസന്തോഷമേകി . ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി ജീവിതത്തിലും ആവർത്തിക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. പ്രേക്ഷകരുടെ ഈ ഉറപ്പ് സത്യം ആക്കും വിധം ആയിരുന്നു ഇവരുടെ വിവാഹ വാർഷിക ചിത്രങ്ങൾ.

വിവാഹത്തിനുശേഷം കോവിഡ്  പ്രതിസന്ധികൾ ആയതിനാൽ സിംഗപ്പൂർ -മലേഷ്യയിലേക്കുള്ള   മധുവിധു യാത്ര പോകാതിരുന്ന സ്നേഹയും ശ്രീകുമാറും ഇപ്പോഴാണ് ഒരു യാത്രയ്ക്ക് പോകുന്നത് . സ്നേഹയുടെ  സുഹൃത്തും നടിയുമായ രേഷ്മ അന്ന രാജനാണ് വിവാഹസമ്മാനമായി മൂന്നാറിലേക്ക് യാത്ര ഒരുക്കിയത്. മൂന്നാറിൽ നിന്നും ഉള്ള ഇവരുടെ പ്രണയചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.

 ഇപ്പോഴിതാ ഇവരുടെ വിവാഹവാർഷികത്തിന്റെ  ചിത്രങ്ങളും വീഡിയോയുമാണ്  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “ചക്കപ്പഴം” ടീമിനൊപ്പം ആയിരുന്നു ഇവരുടെ വിവാഹ വാർഷിക ആഘോഷം സ്നേഹയ്‌ക്കും ശ്രീകുമാറും ആശംസകൾ ആയി ആരാധകരും സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. 2019 ഡിസംബർ 11 ന് തൃപ്പൂണിത്തുറയിൽ ആണ് സ്നേഹയും ശ്രീകുമാറും വിവാഹിതരായത് .

“മറിമായം” എന്ന പരമ്പരയിലൂടെയാണ് മണ്ഡോദരിയും ലോലിതനും ആയി ഇവർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമ സീരിയൽ  രംഗത്ത് ഏറെ സജീവമാണ് ഇരുവരും,. “നെല്ലിക്ക” എന്ന പേരിൽ ആരംഭിച്ച പരിപാടിയിലും സ്നേഹം ശ്രീകുമാറും ഒന്നിച്ച് എത്തിയിരുന്നു. വിവാഹത്തിനുശേഷവും അഭിനയത്തിൽ സജീവമായ ഇവർ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. കുടുംബ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും അഭിനയജീവിതത്തിലെ രസകരമായ  രംഗങ്ങളും എല്ലാം ഇവർ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top