Movlog

Kerala

പൂരപ്രേമികൾ കാത്തിരുന്ന തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു !

കോവിഡ് മാറി നിന്ന 2022 തൃശൂർ പൂരം കാലാ കാലങ്ങൾ ആയുള്ള സർവ്വ പ്രൗഢിയോടെ തൃശൂരിന്റെ തല ഉയർത്തി പിടിച്ചു അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പൂരപ്രേമികളുടെ മനസ്സിൽ വിങ്ങലാകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. വൈകുന്നേരം കുടമാറ്റം കഴിഞ്ഞു ആരംഭിച്ച അതിശക്തമായ മഴയിൽ പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും ഒരുമിച്ചാണ് വെടിക്കെട്ടു മാറ്റി വെക്കാൻ ഉള്ള തീരുമാനം കൈക്കൊണ്ടത് .

വലിയ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ വളരെ ഭംഗി ആയി ഏറ്റവും വലിയ ജന ലക്ഷങ്ങളുടെ ആർപ്പ് വിളികളോടെ ആണ് പൂരം കൊട്ടിക്കയറിയത്. കൃത്യമായ സംഘാടനം എടുത്തു പറയേണ്ടത് തന്നെയാണ്. അത് കൊണ്ടുതന്നെ ജനലക്ഷങ്ങൾക്ക് പൂരത്തിന് പങ്കെടുത്തു അനുഭവം ആസ്വദിക്കാൻ സാധിച്ചു എന്ന് തന്നെ പറയാം.

പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും ഒട്ടും കുറവ് വരുത്താതെ ആണ് പൂരം കെങ്കേമമാക്കിയത് എന്ന് തന്നെ പറയാം. മൂന്നു മാസം മുൻപ് തന്നെ പൂരത്തിന്റെ വെടികേട്ട് പരിപാടികൾ ആരംഭിച്ചിരുന്നു. കൃത്യമായ പണി മികച്ച വർണ്ണ കാഴ്ച ആയി മാറാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആണ് തൃശൂരിൽ മഴയുടെ ശക്തി കൂടിയത്,

ഇതോടെയാണ് ദേവസ്വങ്ങൾ വെടിക്കെട്ട് മാറ്റി വെക്കാൻ നിർബന്ധിതരായത്, പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് അറിയുവാൻ സാധിക്കുന്നത്, കുടമാറ്റം പോലെ തന്നെ പൂരപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വെടിക്കെട്ട് കാണുവാനായി അനവധി ആളുകളാണ് തൃശൂരിൽ തമ്പടിച്ചിട്ടുള്ളത്‌.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top