Movlog

Thoughts

വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയെ സ്‌നേഹിക്കുമ്പോൾ മിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു

വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയെ സ്‌നേഹിക്കുമ്പോൾ മിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു. അത് ശാരീരിക ബന്ധം അല്ലാതെ പ്രണയത്തിലാവുന്നത് പെൺകുട്ടി വിചാരിക്കുന്നത് പോലെ അവളോട് അമിതമായ സ്നേഹം ഉള്ളത് കൊണ്ടല്ല. എല്ലാ ദിവസവും ഉണർന്ന് കഴിഞ്ഞാൽ ഒരു ഗുഡ് മോർണിംഗ് നിങ്ങളുടെ ഫോണിലേക്ക് മെസ്സേജായി അയക്കും. അങ്ങനെ ഒരു സന്ദേശം കണ്ടാൽ ഏത് പെൺകുട്ടിയും വിചാരിക്കുന്നത് നിങ്ങളോട് അടങ്ങാത്ത സ്നേഹം ഉള്ളത് കൊണ്ടാണെന്ന്. അല്ലെങ്കിൽ അവൻ ഉണരുന്നത് തന്നെ നിങ്ങളെ ഓർത്തുകൊണ്ടാണ് എന്ന്.

കൂടെ കിടക്കുന്ന ഭർത്താവ് പോലും ഇങ്ങനെ സന്ദേശം അയക്കാറില്ലലോ. എന്നാൽ സത്യമാവസ്ഥ അങ്ങനെ അല്ല. ഇതൊക്കെ അവരുടെ തന്ത്രമാണ്. കൂടെ കിടക്കുന്നത് ഭർത്താവ് ഇതിനെക്കാളും സ്നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എഴുനേറ്റ് ജോലിക്ക് പോകുന്നതും നിങ്ങളുടെ ആവശ്യങ്ങൾ പറയുമ്പോൾ അത് ചെയ്തു തരുന്നതും. ഓരോ വിവാഹ ചടങ്ങ് വരുമ്പോൾ നിങ്ങൾക്കും മകൾക്കും ഡ്രസ്സ്‌ വാങ്ങിച്ചു തരുമ്പോൾ എനിക്കിപ്പോ ഒന്നും വേണ്ട എന്ന് പറഞ്ഞു മാറി നിൽക്കുന്ന ഭർത്താക്കാമാരെ കണ്ടിട്ടില്ലേ.

നിങ്ങളുടെ ഓരോ ആവശ്യം കഴിഞ്ഞ് അവസാനം ഭർത്താവിന് ഒരു ഡ്രസ്സ്‌ വാങ്ങാൻ കൈയിൽ പണമില്ലാത്തത് കൊണ്ടാണ്. കീശയിൽ ബാക്കി വരുന്ന അഞ്ഞൂറ് രൂപയും കൂടി കൂട്ടിട്ട് വേണം അടുത്ത മാസത്തെ ചിട്ടിയുടെ പൈസ കൊടുക്കാൻ. ഇതൊക്കെ ചെയ്യുന്ന സമയത്തും അവർക്ക് നിങ്ങളോട് കൊഞ്ചാൻ പോലും സമയം കിട്ടിന് വരില്ല. അവിടെയാണ് നിങ്ങളെ പറ്റിക്കുന്ന കാമുകന്മാരുടെ വിജയം. സന്ധ്യ സമയത്ത് കാമുകനായി സംസാരിച്ചോണ്ടിരിക്കുന്ന സമയത്ത് നീ പറയും ഞാൻ ഫോൺ വെക്കട്ടെ എനിക്ക് കുളിക്കണമെന്ന്.

അവിടെ നിങ്ങളുടെ കാമുകൻ ഫോൺ വെക്കാം സമ്മതിക്കില്ല. ചിലവർ പറയും എന്റെ മോളെ ഞാൻ കുളിപ്പിച്ചു തരാമെന്ന്. അല്ലെങ്കിൽ നമ്മൾക്ക് ഒരുമിച്ച് കുളിച്ച് സോപ്പോക്കെ തേച്ച് ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾ കോരിതരിച്ചിരിക്കും. എന്നാൽ ആ സ്ഥാനത്ത് കെട്ട്യോൻ ആണെങ്കിൽ നീ ഇതുവരെ കുളിച്ചില്ലേ എന്ന ഒരു ചോദ്യത്തിൽ ചോദിച്ചു തീർക്കും. അതിനു കാരണം പലതാണ്. പിന്നീട് കാമുകന്മാർ ഇടയ്ക്ക് കാണാൻ തോന്നുമെന്ന് പറയും.

ഇങ്ങനെ ചോദ്യങ്ങൾ അവരുടെ ഭാഗത്ത് നിന്നുമുണ്ടായാൽ ഞാൻ നിന്റെ കൂടെ പോരട്ടെ. അപ്പോൾ അവൻ മറുപടിയ്ക്ക് വേണ്ടി തപ്പുന്നത് കാണാം. അവസാനം ആത്മാർത്ഥയില്ലാതെ വന്നോളാൻ പറയും. അപ്പോഴേ അതിലെ ആത്മാർത്ഥ സ്വയം അളക്കുക. അപ്പോഴാണ് അവരുടെ കപടമായ സ്നേഹത്തിന്റെ സത്യാവസ്ഥ പറയാൻ സാധിക്കുകയുള്ളു. ഭർത്താക്കന്മാർ ആണെങ്കിലും ഇത്തിരി ശ്രെദ്ധിക്കണം. വേറെയൊന്നുമല്ല. അവർക്ക് ദേഷ്യപ്പെടാനും, സ്നേഹിക്കാനും നിങ്ങൾ മാത്രം ഉള്ളു എന്ന് ചിന്തിക്കുക. ബന്ധങ്ങൾ ആണോ ബന്ധനങ്ങളാണോ വേണ്ടതെന്ന്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top