Movlog

Kerala

പ്രായ പൂർത്തി ആയി കഴിഞ്ഞു കുറച്ചു കഴിയുമ്പോ മാറിടങ്ങൾ എല്ലാം വലുതായി തുടങ്ങും – പിന്നെ ഈ വള്ളി പുറത്ത് കാണുന്നുണ്ടോ ? എന്ന ടെൻഷൻ ആണ് !

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ശകാരങ്ങളും കുറ്റം പറച്ചിലും കേൾക്കേണ്ടി വന്നിട്ടുള്ളത് വസ്ത്രധാരണത്തെ ചൊല്ലി ആയിരിക്കും. നമ്മുടെ നാട്ടിൽ ഒരു ബലാത്സംഗം ഉണ്ടായാൽ പോലും സ്ത്രീകളുടെ വസ്ത്ര ധാരണത്തെയാണ് സമൂഹം കുറ്റപ്പെടുത്തുന്നത്. സ്ത്രീകളുടെ വസ്ത്രധാരണം കാരണം പുരുഷന്മാർ പ്രകോപിതരാകുന്നതാണ് ബലാത്സംഗങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് പൊതുവേ ഒരു സംസാരം ഉണ്ട്.

ഒരുപാട് പെൺകുട്ടികൾക്ക് ഏറ്റവും കംഫർട്ടബിൾ ആയ ലെഗിൻസ് പോലുള്ള വേഷങ്ങളെ ശക്തമായി വിമർശിക്കുകയും കുറ്റം പറയുന്നവരും ആണ് മിക്ക ആളുകളും. ചെറിയ കുട്ടികൾ പോലും ബലാത്സംഗത്തിനിരയാകുന്ന ഈ നാട്ടിൽ ഇന്നും സ്ത്രീകളുടെ വസ്ത്രധാരണമാണ് ആളുകളുടെ പ്രധാന പ്രശ്നം. ഓരോ പരിപാടിക്കും സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം, സ്ത്രീകളുടെ വസ്ത്രത്തിന്റെ അളവ് എത്രയാണ് എന്ന് തുടങ്ങി ഒരുപാട് വിഷയങ്ങൾ നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.

കാലമെത്ര പുരോഗമിച്ചാലും ഈ ചിന്താഗതിയിൽ നിന്ന് മാത്രം നമ്മുടെ നാട്ടിൽ ഒരു മോചനം ഉണ്ടായിട്ടില്ല. ഇന്നും അല്പം ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് നടത്തുന്ന നടിമാർക്ക് വ്യാപകമായ സൈബർ ആക്രമണങ്ങളും അസഭ്യം പറച്ചിലും ആണ് നേരിടേണ്ടി വരാറുള്ളത്. സ്ത്രീകളുടെ വസ്ത്രവിധാനത്തെ കുറിച്ച് ഒരുപാട് അഭിപ്രായപ്രകടനങ്ങൾ നടക്കാറുണ്ട്.

ഓരോ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഉള്ള സ്ത്രീകളുടെ കഷ്ടപ്പാടുകൾ അറിയാത്തവരാണ് ഇതുപോലെ അഭിപ്രായ പ്രകടനം നടത്തുന്നത്. പ്രായപൂർത്തിയാകുന്ന വ്യക്തികൾക്ക് സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള അവകാശവും അധികാരവും ഈ രാജ്യത്ത് ഉണ്ടായിട്ടു പോലും പലപ്പോഴും സ്ത്രീകൾക്ക് അവർക്കിഷ്ടമുള്ള വേഷങ്ങൾ ധരിക്കാൻ കഴിയാതെ പോകുന്നു.

പ്രായപൂർത്തിയാകുമ്പോൾ സ്ത്രീകളുടെ മാറിടങ്ങൾ വലുതാവുന്നു. അന്ന് മുതൽ അവർ എന്ത് വേഷമാണ് ധരിക്കുന്നത് എന്ന് മുതിർന്നവർ തീരുമാനിക്കുന്നു. ഓരോ വ്യക്തികളും അവരുടെ കംഫർട്ട് അനുസരിച്ചാണ് വസ്ത്രങ്ങൾ ധരിക്കാറുള്ളത്. ആ സ്വാതന്ത്ര്യം സ്ത്രീകൾക്കും ഉണ്ടാകണം. മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങളും കമന്റടികളും ഭയന്ന് ആയിരിക്കരുത് സ്ത്രീകൾ വസ്ത്രം ധരിക്കേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top