Movlog

Kerala

മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തിറങ്ങി ! ലോക്ക്ഡൗൺ നെ കുറിച്ച് മുഖ്യമന്ത്രിയുടെ പുതിയ നിർദ്ദേശം ഇങ്ങനെ -ബെവ്‌കോ, വിവാഹം, മരണം…

1,04120 പേരെ പരിശോധിച്ചതിൽ 12,240 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 166 പേരാണ് കോവിഡ് കാരണം മരണമടഞ്ഞത്. കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് 8 ന് ആരംഭിച്ച ലോക്ക് ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ ആണ് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം എടുത്തത്. ഏപ്രിൽ മാസം അവസാനത്തോടെ ആണ് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചത്. മെയ് മാസത്തിൽ ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. ജൂൺ ആദ്യത്തോടെ കുറഞ്ഞിരുന്നു എങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആയതിനാൽ ലോക്ക് ഡൗൺ തുടർന്നിരുന്നു. നിലവിലെ സാഹചര്യങ്ങൾ ഭേദമായതിനാൽ ആണ് ലോക്ക് ഡൗൺ ലഘൂകരിക്കാൻ തീരുമാനം ആയത്.

മെയ് 6ന് 42,464 പുതിയ കേസുകൾ ആയിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. മെയ് മാസത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.8 % വരെ ഉയർന്നിരുന്നു. ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ശതമാനം ആയി കുറഞ്ഞിരിക്കുകയാണ്. കോവിടിനയിൽ വ്യാപിച്ചിരുന്നു മ്യുകർമൈകോസിസ് ബ്ലാക്ക് ഫംഗസ് നിയന്ത്രണ വിധേയമായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്നതായി കണ്ടു വരുന്ന പഞ്ചായത്തുകളെ കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. വ്യാവസായിക കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സംബന്ധ പ്രദേശങ്ങളിലും അനുവദിക്കും.

അവശ്യ വസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ തുറന്നു പ്രവർത്തിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. ജൂൺ 17 മുതൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ കോർപ്പറേഷനുകൾ, കമ്മീഷനുകൾ എന്നിവയെല്ലാം റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 % ജീവനക്കാർ ഹാജരായി എല്ലാ ദിവസവും പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് ആകെ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആയിരിക്കും പ്രവർത്തിക്കുക. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദം ഉള്ളൂ. ആൾക്കൂട്ടങ്ങളോ പൊതു പരിപാടികളോ അനുവദിക്കില്ല.

അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് ആണ് നമുക്കൊപ്പം ഉള്ളത്. അതിനാൽ കൂടുതൽ കരുതൽ സ്വീകരിച്ചാൽ മാത്രമേ മൂന്നാം തരംഗത്തെ നമുക്ക് തടയാൻ സാധിക്കുകയുള്ളൂ. ഇതിനായി ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവം മനസിലാക്കി ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കുക. എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതു പരീക്ഷകളും അനുവദിക്കും. റസ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഉണ്ടാവുകയില്ല. ഹോം ഡെലിവറിയും, ടേക് എവേ എല്ലാം തുടരും. വിനോദ സഞ്ചാരം പോലുള്ളവ അനുവദിക്കില്ല. മാളുകൾ തുറന്ന് പ്രവർത്തിക്കാൻ ആവില്ല. പരസ്പര സമ്പർക്കം ഇല്ലാത്ത ഔട്ട്ഡോർ സ്പോർട്സ് അനുവദിക്കുന്നതാണ്. വെബ്‌കോ ഔട്ട്ലറ്റുകൾ, ബാറുകൾ രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാൻ അനുവദിക്കും. ആപ്പ് മുഖാന്തരം സ്ലോട്ടുകൾ ബുക്ക് ചെയ്താവും പ്രവർത്തനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം ഉള്ള പ്രദേശങ്ങളിലെ എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top