Movlog

Movie Express

തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് അനു സിത്താര

ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ നടിയാണ് അനുസിത്താര. നീണ്ട മുടിയും, വിടർന്ന കണ്ണുകളും ,നർത്തന ഭാവങ്ങളും ഒക്കെയുള്ള ഈ വയനാട്കാരി വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു . മോനിഷ, കാവ്യാമാധവൻ തുടങ്ങിയ ശാലീനത നിറഞ്ഞ മുഖങ്ങൾക്കൊപ്പം മലയാളികൾ ചേർത്തുനിർത്തിയ പേരാണ് അനുസിത്താരയുടെ.

വിവാഹം കഴിഞ്ഞ് തിരിച്ചു വരവ് അസാധ്യമെന്നു കരുതുന്ന മലയാളസിനിമയിൽ വിവാഹത്തിനുശേഷം എത്തിയ താരമാണ് അനുസിത്താര. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ വിഷ്ണുവിന്റെ ഭാര്യയായപ്പോൾ അത് ജീവിതത്തെ ഈ രീതിയിൽ മാറ്റിമറിക്കുമെന്ന് അനു പോലും കരുതിയില്ല. പ്ലസ് ടു വിൽ പഠിക്കുന്ന കാലത്തായിരുന്നു വിഷ്ണു തന്റെ ഇഷ്ടം അനുവിനോട് തുറന്ന് പറയുന്നത് . ഇഷ്ടമായിരുന്നു എങ്കിലും അത് പറയാതെ കുറേക്കാലം വിഷ്ണുവിനെ പിന്നാലെ നടത്തിച്ചു.ദിവസേന ഒരു ചായക്കടയ്ക്കു മുന്നിൽ കാത്തിരുന്ന വിഷ്ണുവിനെ ഒരിക്കൽ ഫോൺ ചെയ്തു അങ്ങനെ നിൽക്കരുതെന്ന് ദേഷ്യപ്പെടുകയും ചെയ്തു അനു .

അടുത്ത ദിവസം മുതൽ വിഷ്ണുവിനെ ചായക്കടയിൽ കാണാതായി .അപ്പോഴാണ് തന്റെ ഉള്ളിലെ ഇഷ്ടം അനു തിരിച്ചറിയുന്നത് . മൂന്നുവർഷം പിറകെ നടത്തിയതിനുശേഷം ആയിരുന്നു അനു പ്രണയം തുറന്നു പറഞ്ഞത്. അനുവിന്റെ ഭർത്താവ് വിഷ്ണു, ഫാഷൻ ഫോട്ടോഗ്രാഫർ ആണ്.സിനിമയുടെ തിരക്കുകൾ കാരണം കൊച്ചിയിലേക്ക് താമസം മാറിയെങ്കിലും സിനിമയിൽനിന്നും ചെറിയ അവധി കിട്ടിയാൽ പോലും വയനാട്ടിലേക്ക് ഓടിയെത്തും അനു സിതാര .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top