Movlog

India

വൈറലായ സിംഗിൾ ഷോട്ട് ഹല്ദി വീഡിയോയുടെ പിന്നിലെ കഥ ഇങ്ങനെ…..

ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ്  വിവാഹം. വിവാഹ ദിനത്തിലെ സന്തോഷകരമായ നിമിഷങ്ങൾ എന്നും  ഓർക്കുന്ന ഒന്നാക്കുവാനും അത് വ്യത്യസ്തമാക്കാനും  ആണ് ഇപ്പോൾ എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വിവാഹ ഫോട്ടോഷൂട്ടുകൾ ഇത്രയേറെ ട്രെൻഡിങ്  ആവുന്നതും. വിവാഹ ഫോട്ടോഷൂട്ടിലെ  വ്യത്യസ്തതയ്ക്കു വേണ്ടി ഏതറ്റം വരെയും പോകാൻ ഇന്ന് ആളുകൾ തയ്യാറാണ് . പല വെഡിങ് ഫോട്ടോഷൂട്ടുകളും  സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയംമാകാറുണ്ട്. അനിഴ – ഉണ്ണികൃഷ്ണൻ ദമ്പതികളുടെ ഹൽദിയുടെ  വീഡിയോ ആണ് ഇത്തരത്തിൽ വ്യത്യസ്തമായിരിക്കുന്നത്.

 ക്ലിക്  ഫോട്ടോഗ്രാഫിയുടെ ഒറ്റഷോട്ടിൽ എടുത്ത ഹൽദി  വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഹൽദി  വ്യത്യസ്തമാകാം എന്ന ഇവരുടെ ഐഡിയ അനിഴയുമായി  പങ്കു വെക്കുകയും അത് പിന്നീട് ഇത്രയും വൈറലായ ഒരു കല്യാണ വീഡിയോ ആയി മാറുകയുമായിരുന്നു. ഒരു മാസത്തോളം ആണ് ഈ ഐഡിയയ്ക്ക്  വേണ്ടി അനിഴയും  കൂട്ടുകാരും പരിശീലനം നടത്തിയത്. ശരത് സുന്ദർ , അഭിജിത്ത് മോഹൻ എന്നിവരാണ് ഇതിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ഈ മനോഹര വീഡിയോക്ക് വേണ്ടി കൂട്ടുകാരും ബന്ധുക്കളും എല്ലാം  ദിവസവും ഒരു മണിക്കൂർ പരിശീലനത്തിനായി ഒത്തുചേരും ആയിരുന്നു. ഒറ്റഷോട്ടിൽ എടുത്ത വൈറലായ കല്യാണ വീഡിയോയുടെ  ക്യാമറയ്ക്ക് പിന്നിൽ മോഹനാണ്. വധുവിന്റെ  കൂട്ടുകാരികളുടെയും കുടുംബത്തിന്റെയും പിന്തുണ ഒന്നു മാത്രമാണ്  ഈ വീഡിയോയുടെ വമ്പൻ വിജയത്തിന് പിന്നിൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top