Movlog

Health

തമിഴ് നടൻ വിവേകിന്റെ മരണകാരണം പുറത്ത് ! വാക്സിൻ എടുത്ത് അടുത്ത ദിവസം മരണമടഞ്ഞതിൽ സംശയാസ്പദമായി അന്വേഷണം നടന്നിരുന്നു

തെന്നിന്ത്യൻ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള, തെന്നിന്ത്യ മുഴുവനും ആരാധക ലക്ഷങ്ങളുള്ള തമിഴകത്തിന്റെ ഹാസ്യസാമ്രാട്ട് ആണ് വിവേക്. തമിഴ് സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് വിവേക്. പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തെ തന്നെ തകർത്തിരുന്നു. തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ താരത്തിന്റെ മരണവാർത്ത കേട്ട് വിശ്വസിക്കാൻ ആവാതിരിക്കുകയായിരുന്നു സഹപ്രവർത്തകരും ആരാധകരും.

നൂറുകണക്കിന് ആരാധകരാണ് കോവിഡ് പ്രതിസന്ധികളെ ഒന്നും വകവെക്കാതെ പ്രിയതാരത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി അദ്ദേഹത്തിന്റെ വീടിനുമുന്നിൽ തടിച്ചു കൂടിയത്. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിവേക് ഏപ്രിൽ 20നാണ് മരിച്ചത്. അക്യൂട്ട് കൊ റോ ണ റി സി ൻ ഡ്രോം കാരണമുള്ള ഹൃ ദ യാ ഘാ ത മാണ് വിവേകിന് സംഭവിച്ചത് എന്നായിരുന്നു പുറത്തു വന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷമാണ് താരത്തിന് ഹൃ ദ യാ ഘാ. തം സംഭവിച്ചത് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ വിശദീകരണവുമായി മെഡിക്കൽ സംഘം മുന്നോട്ട് വന്നു.

കടുത്ത ഹൃദ്രോഗിയായ വിവേകിന് ഇടതു കൊറോണറി ആർട്ടറിയിൽ 100% ബ്ലോക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. വിവേക് കോവിഡ് നെഗറ്റീവ് ആയിരുന്നു എന്ന് താരത്തിനെ ചികിത്സിച്ച വടപളനിയിലെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരോഗ്യവിദഗ്ദർ പുറത്തു വിട്ടു. വളരെ കുറച്ചു ദിവസം കൊണ്ട് ഉണ്ടാവുന്ന ഒന്നല്ല ഹൃദ്രോഗം എന്നും വിവേകിനെ അബോധാവസ്ഥയിലാണ് കുടുംബാംഗങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും ഡോക്ടർമാർ പറയുന്നു. ആശുപത്രിയിൽ പ്രവേശിച്ചത് മുതൽ അദ്ദേഹത്തിന്റെ ഹൃദയമിടുപ്പ് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു കാർഡിയോളജി ടീമും എമർജൻസി ടീമും.

100% ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആൻജിയോഗ്രാം ചെയ്ത് സ്റ്റണ്ട് സ്ഥാപിക്കുകയായിരുന്നു. താരത്തിന്റെ രോഗാവസ്ഥയും വാക്സിനും തമ്മിൽ ബന്ധമില്ല എന്നും പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നു എന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടിൽ വച്ച് ഹൃ ദ യാ ഘാ തം ഉണ്ടായതിനെ തുടർന്ന് വിവേക് കുഴഞ്ഞു വീഴുകയായിരുന്നു. സംഭവസമയത്ത് ഭാര്യയും ബന്ധുക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വാക്സിനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ഉള്ള ഭയവും ആശങ്കകളും നീക്കാൻ ഉള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു താരം.

വാക്സിനെ കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് സംശയം ഉണ്ട് എന്നും നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത് എന്നും വാക്സിനേഷൻ എടുത്ത് അപകടമില്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വാക്സിൻ സ്വീകരിച്ചതിന് ശേഷം വിവേക് പറഞ്ഞത്. വാക്സിൻ എടുത്താൽ രോഗം വരില്ല എന്നല്ല എന്നാൽ രോഗം കാരണമുള്ള സങ്കീർണതകൾ തടയാനാവും. അതിനാൽ വാക്സിനേഷൻ സ്വീകരിച്ചാലും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം വിവേക് പറഞ്ഞിരുന്നു.

കോവിഡ് വാക്സിൻ സ്വീകരിച്ച് രണ്ടു ദിവസങ്ങൾക്കു ശേഷം ആയിരുന്നു വിവേകിന് ഹൃ ദ യാ ഘാ തം സംഭവിച്ചത്. അതുകൊണ്ടു തന്നെ വിവേകിന്റെ മ ര ണകാരണം വാക്സിൻ എടുത്തതാണെന്ന് വ്യാപകമായ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിവേകിന്റെ മരണകാരണം ഹൃ ദ യാ ഘാ തം ആണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷൻ വകുപ്പ് റിപ്പോർട്ട് നൽകി. വിഴുപ്പുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർത്തകൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹർജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കോവിഡ് വാക്‌സിൻ എടുത്ത് രണ്ടു ദിവസങ്ങൾക്കു ശേഷം വിവേകിനെ പോലുള്ള ഒരു പ്രശസ്ത താരം മരണപ്പെട്ടത് പൊതുജനങ്ങൾക്കിടയിൽ വലിയ രീതിയിൽ ആശങ്ക പടർത്തിയിരുന്നു. ഇത് ദൂരീകരിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെ വാക്സിൻ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചു കൊണ്ടുള്ള റിപ്പോർട്ട് പുറത്ത് വരികയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top