Movlog

Movie Express

വിവാഹം കഴിഞ്ഞതിന് പിന്നാലെ മൃദുലയ്ക്ക് ഒരു ഉഗ്രൻ സർപ്രൈസ് നൽകി യുവ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ് മൃദുല വിജയും യുവ കൃഷ്ണയും. ഇവരുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു. ഒരു പരമ്പരയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത ഇവർ ജീവിതത്തിൽ ഒന്നാവുന്നത് ആരാധകരെ ആദ്യം ഞെട്ടിച്ചിരുന്നു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കാറുണ്ട് എങ്കിലും ഇതുവരെ അവർ ഒന്നിച്ച് എത്തിയിട്ടുമില്ല. ഇതുവരെ യാതൊരു ഗോസിപ്പുകളും ഇവരുടെ പേരുകളിൽ കേട്ടതുമില്ല. പിന്നെ ഇവർ എങ്ങനെ വിവാഹിതരാവുന്നു എന്ന് സംശയമായിരുന്നു ഇവരുടെ വിവാഹ വാർത്ത കേട്ടപ്പോൾ ആരാധകർക്ക്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന സീരിയലിലെ നായകൻ ആണ് യുവ കൃഷ്ണൻ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക ആണ് മൃദുല വിജയ്. രണ്ടു ചാനലിലെ നായകനും നായികയും ആയ ഇവർ എങ്ങനെ ജീവിതത്തിൽ ഒന്നിച്ചു എന്ന സംശയത്തിലായിരുന്നു ആരാധകർ, എന്നാൽ പരമ്പരയിലെ നായികയും നായകനും ജീവിതത്തിൽ ഒന്നിപ്പിച്ചത് രണ്ടു സീരിയലുകളിൽ താരങ്ങളുടെ അമ്മയുടെ വേഷത്തെ അവതരിപ്പിക്കുന്ന രേഖയാണ്. രേഖ വഴിയാണ് ഇവരുടെ വിവാഹ ആലോചന നടന്നത്.

വിവാഹം നിശ്ചയിച്ചതിന് ശേഷം യൂട്യൂബ് ചാനൽ ആരംഭിച്ച മൃദുല വിവാഹ വിശേഷങ്ങൾ എല്ലാം ചാനലിലൂടെ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ആദ്യമായി യുവ സർപ്രൈസ് നൽകിയ സന്തോഷം പങ്കു വെക്കുകയാണ് മൃദുല. മൃദുലയ്ക്കായി യുവ വാങ്ങിച്ച ഫ്ലാറ്റിലേക്ക് വലതു കാൽ വെച്ച് മൃദുല കയറിനാണ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ജീവിതത്തിലെ പുതിയ തുടക്കം എന്ന കുറിപ്പോടെയാണ് നിലവിളക്കുമായി പുതിയ ഫ്ലാറ്റിലേക്ക് യുവക്കൊപ്പം കയറുന്ന വീഡിയോ മൃദുല പങ്കു വെച്ചത്. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top