Movlog

Movie Express

പുതിയ ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ ! പ്രണയത്തിനും സന്തോഷത്തിനും പുതിയ സാക്ഷി എന്ന് യുവയും മൃദുലയും

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ് മൃദുല വിജയും യുവ കൃഷ്ണയും. ഇവരുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു. ഒരു പരമ്പരയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത ഇവർ ജീവിതത്തിൽ ഒന്നാവുന്നത് ആരാധകരെ ആദ്യം ഞെട്ടിച്ചിരുന്നു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കാറുണ്ട് എങ്കിലും ഇതുവരെ അവർ ഒന്നിച്ച് എത്തിയിട്ടുമില്ല. ഇതുവരെ യാതൊരു ഗോസിപ്പുകളും ഇവരുടെ പേരുകളിൽ കേട്ടതുമില്ല. പിന്നെ ഇവർ എങ്ങനെ വിവാഹിതരാവുന്നു എന്ന് സംശയമായിരുന്നു ഇവരുടെ വിവാഹ വാർത്ത കേട്ടപ്പോൾ ആരാധകർക്ക്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന സീരിയലിലെ നായകൻ ആണ് യുവ കൃഷ്ണൻ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക ആണ് മൃദുല വിജയ്. രണ്ടു ചാനലിലെ നായകനും നായികയും ആയ ഇവർ എങ്ങനെ ജീവിതത്തിൽ ഒന്നിച്ചു എന്ന സംശയത്തിലായിരുന്നു ആരാധകർ, എന്നാൽ പരമ്പരയിലെ നായികയും നായകനും ജീവിതത്തിൽ ഒന്നിപ്പിച്ചത് രണ്ടു സീരിയലുകളിൽ താരങ്ങളുടെ അമ്മയുടെ വേഷത്തെ അവതരിപ്പിക്കുന്ന രേഖയാണ്. രേഖ വഴിയാണ് ഇവരുടെ വിവാഹ ആലോചന നടന്നത്.

വിവാഹം നിശ്ചയിച്ചതിന് ശേഷം യൂട്യൂബ് ചാനൽ ആരംഭിച്ച മൃദുല വിവാഹ വിശേഷങ്ങൾ എല്ലാം ചാനലിലൂടെ പങ്കു വെക്കാറുണ്ട്. വിവാഹത്തിന് ശേഷം മൃദുലയ്ക്ക് സർപ്രൈസ് ആയി യുവ പുതിയ ഫ്ലാറ്റ് നൽകിയതും, ഈ ഫ്ലാറ്റിലേക്ക് വലതു കാൽ വെച്ച് മൃദുല കയറുന്ന വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ പുതിയ വീട്ടിൽ നിന്നുമുള്ള സ്നേഹം നിറഞ്ഞ ചിത്രങ്ങളാണ് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നത്. ഞങ്ങളുടെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സാക്ഷി ഇനി ഞങ്ങളുടെ ഈ പ്രിയപ്പെട്ട വീടായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് യുവയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മൃദുല പങ്കു വെച്ചത്.

മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് ആറു മാസങ്ങൾക്ക് ശേഷം ആയിരുന്നു ഇവരുടെ വിവാഹം. താരദമ്പതികളുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ വികാസ് ആയിരുന്നു മൃദുലയെ വിവാഹത്തിന് അണിയിച്ചൊരുക്കിയത്. പ്രത്യേകം ഡിസൈൻ ചെയ്ത വിവാഹ ബ്ലൗസിൽ മൃദ്വ എന്ന ഇവരുടെ പേര് സ്വർണ നൂലുകളിൽ എഴുതി ചേർത്തിരുന്നു. വരണമാല്യം ചാർത്തുന്ന വരാനും വധുവിന്റെയും ചിത്രവും ബ്ലൗസിൽ തുന്നി ചേർത്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top