Movlog

Movie Express

കുഞ്ഞു പിറന്നതിനു പിന്നാലെ മൃദലയ്ക്ക് ആരും നൽകാത്ത സർപ്രൈസ് നൽകി യുവ !

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട സീരിയൽ താരങ്ങളാണ് യുവയും മൃദുലയും. ഇവരുടെ വിശേഷങ്ങൾക്ക് ആരാധകരും ഏറെയാണ്. ഇരുവരും ജീവിതത്തിൽ ഒന്നുചേർന്ന നിമിഷം മുതൽ തന്നെ തങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒക്കെ ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഒരു യൂട്യൂബ് ചാനൽ ഇവർ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ യൂട്യൂബ് ചാനൽ വഴി ആണ് തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ സന്തോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നതിനായി തങ്ങൾക്കിടയിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തി എന്ന് അടുത്ത സമയത്ത് ഇവർ പറഞ്ഞിരുന്നു. ആ സന്തോഷവും സോഷ്യൽ മീഡിയയിലൂടെ ആണ് പ്രേക്ഷകരെ അറിയിച്ചിരുന്നത്. ആശുപത്രിക്കിടക്കയിൽ വച്ച് മൃദുലയിടെ പിറന്നാൾ യുവ ആഘോഷിച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

ഇപ്പോൾ കുഞ്ഞുകുട്ടന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പിറന്നാൾ ആഘോഷം എന്ന ആമുഖത്തോടെ യുവ പങ്കുവെച്ച് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വീഡിയോ പങ്കുവെച്ച് സമയത്ത് മകളെ മൃദുലയുടെ അരികിലായി കാണുന്നില്ല എന്നും മക്കൾ എവിടെ പോയി എന്ന് നോക്കുകയായിരുന്നു ചോദ്യങ്ങളുയർന്നു. ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് താരങ്ങൾ പറയുന്നത്.ഒരു പരിശോധനയുടെ ഭാഗമായി എൻ ഐസിയുവിലാണ് കുഞ്ഞെന്നാണ് യുവ പറഞ്ഞത്. ആശുപത്രിയിൽ കഴിയുന്ന സാഹചര്യം ആയതുകൊണ്ട് ഇത്തരത്തിൽ ഒരു പിറന്നാളാഘോഷം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലന്നു മൃദുല പറയുന്നു.

മൃദുലയ്ക്ക് വലിയൊരു സർപ്രൈസും നൽകി തന്നെയാണ് യുവ പിറന്നാളാഘോഷിച്ചത്. മൃദുലയുടെ തലയിൽ ഒരു പിറന്നാൾ തൊപ്പി വച്ചു ആശംസ അറിയിച്ചു കൊണ്ട് യുവ പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ നേർന്നത്. മൃദുലയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു മധുരപലഹാരം കൂടി യുവ നൽകി നൽകുകയാണ്. മാത്രമല്ല ചെറിയൊരു ഗിഫ്റ്റ് മൃദുലയ്ക്ക് കരുതിയിരുന്നു. കല്ലുകൾ പതിപ്പിച്ച കമ്മലും മാലയും ആണ് നൽകിയത്. അതിനോടൊപ്പം ഒരു വളയും യുവ സമ്മാനിച്ചു. അങ്ങനെയാണ് യുവ സന്തോഷം പങ്കു വച്ചത്.

ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു പിറന്നാൾ ആയിരിക്കും മൃദുലക്ക് എന്ന് ആണ് അറിയാൻ കഴിയുന്നത്. എന്റെ സ്നേഹമേ നിനക്ക് പിറന്നാളാശംസകൾ നേരുന്നു എന്നും സന്തോഷവതിയായി ആരോഗ്യവതിയായി ഇരിക്കു എന്നുമാണ് യുവ ജന്മദിനാശംസകൾ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആശുപത്രിയിൽ വച്ച് തനിക്ക് ഇങ്ങനെ ഒരു പിറന്നാൾ സർപ്രൈസ് ഒരുക്കിയതിന് വലിയ സന്തോഷം ഉണ്ടെന്നാണ് മൃദുല പറയുന്നത്.

article highlight – yuva and mridhula with new born baby

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top