Movlog

Movie Express

കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പറഞ്ഞ കാരണം വിചിത്രം .

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത് . മലയാള സിനിമ- സീരിയൽ മേഖലയിൽ സജീവമായ താരമാണ് കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഒരു കുടുംബമാണ് ഇവരുടേത്. ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ഇവരുടെ കുടുംബത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത് .നാല് മക്കൾക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും വലിയ ആരാധകവലയം ഉള്ളവരുമാണ് . അച്ഛന് പിന്നാലെ മകൾ അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തിയിരുന്നു. കൃഷ്ണകുമാറിന്റെ നാലുമക്കളും മികച്ച നർത്തകരാണ് . ഇവരുടെ നൃത്ത വീഡിയോകളും മറ്റു വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട് .

ഇപ്പോഴിതാ അഹാനയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചു എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് .വീട്ടുകാർ നോക്കിനിൽക്കുമ്പോൾ ആണ് ഇയാൾ അതിക്രമിച്ചു കയറിയത്. പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ പറഞ്ഞ കാരണമാണ് വിചിത്രം . കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാനയോടുള്ള ആരാധന കൊണ്ടാണ് താൻ ഗേറ്റ് ചാടിക്കടന്നത് എന്നാണ് പ്രതി പറഞ്ഞത്.

മലപ്പുറം സ്വദേശിയായ യുവാവിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തതോടെ മാനസിക അസ്വാസ്ഥ്യം ഉള്ളതുപോലെ പെരുമാറി എങ്കിലും ഇദ്ദേഹത്തിന് മാനസികമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് പോലീസിന്റെ നിഗമനം . രാത്രി ഒമ്പതരയോടെയാണ് യുവാവ് ഗേറ്റ് അടിച്ചു ബഹളം വെച്ചത്. എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും മറുപടി നൽകാൻ അയാൾ തയ്യാറായില്ല. ഗേറ്റ് തുറക്കാതെ വന്നപ്പോൾ ഗേറ്റ് ചാടിക്കടന്ന് അകത്തേക്ക് കയറുകയായിരുന്നു. ഇതിനുശേഷം വാതിൽ ചവിട്ടി പൊളിക്കാനും ശ്രമിച്ചു. അതോടെയാണ് പോലീസിനെ വിവരം അറിയിച്ചത്. 10 മിനിറ്റിനുള്ളിൽ തന്നെ പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിൽ നിന്നും വീട്ടിലെ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ടെങ്കിലും അയാളുമായി ഒരു ബന്ധമില്ലെന്നാണ് വീട്ടുകാരുടെ നിലപാട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top