Movlog

Movie Express

യമുനയുടെയും ദേവന്റെയും മറ്റൊരു സന്തോഷം വന്നെത്തി ! ഈ അടുത്താണ് യമുന വീണ്ടും വിവാഹിതയായത്

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് യമുന. “ചന്ദനമഴ” എന്ന പരമ്പരയിലെ മധുമതി എന്ന യമുനയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ യമുന ഇത്രയേറെ പ്രിയങ്കരിയായത് ഈ പരമ്പരയിലൂടെയാണ്. മിനി സ്ക്രീനിൽ മാത്രമല്ല നിരവധി സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. തൊണ്ണൂറുകളിൽ ദൂരദർശനിലെ ഒരു ഓണം ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ് യമുന അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സിനിമയിലേക്കും സീരിയലുകളിലേക്കും കടന്നു യമുന.

“ജ്വാലയായി” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം യമുനയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. യമുന രണ്ടാമത് വിവാഹിതയായത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനെയാണ് യമുന വിവാഹം കഴിച്ചത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. സംവിധായകൻ എസ് പി മഹേഷ്മായുള്ള വിവാഹബന്ധം വേർപെടുത്തിയതിനുശേഷമാണ് യമുന രണ്ടാമതും വിവാഹിതയായത്.

രണ്ടു പെൺമക്കളാണ് യമുനയ്ക്ക്. വിവാഹത്തിനുശേഷം യമുനയേയും ഭർത്താവിനെയും കുറിച്ച് ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടികളും താരം അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കാൻ യമുനയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങിനിന്നതുകൊണ്ടാണ് താരത്തിന് പ്രേക്ഷകർക്കിടയിൽ ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. നന്മ നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമല്ല കുശുമ്പും വില്ലത്തി കഥാപാത്രങ്ങളും യമുന കൈകാര്യം ചെയ്തിട്ടുണ്ട്.

പ്രേക്ഷകർക്ക് മുന്നിൽ വിവിധതരം കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്നു യമുന. വിവാഹത്തിനു ശേഷവും അഭിനയത്തിൽ സജീവമായിരുന്നു താരം. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള യമുന തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യമുനയും ഭർത്താവ് ദേവനും ഒരുമിച്ച് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. സീ കേരളത്തിൽ സംപ്രേഷണത്തിന് എത്തുന്ന “അമ്മ മകൾ” എന്ന പരമ്പരയിൽ യമുനയും ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു എന്ന സന്തോഷവാർത്തയാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്.

ഒക്ടോബർ 25ന് തിങ്കൾ മുതൽ 9 മണിക്ക് സീ മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് വീണ്ടുമെത്തുകയാണ് യമുന. ഫൈസൽ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെ കൂടെ യമുന ചെയ്യുന്ന നാലാമത്തെ പ്രൊജക്ട് ആണിത്. എല്ലാവരുടെയും പൂർണ്ണ പിന്തുണ ഉണ്ടാവണമെന്ന് യമുന പങ്കു വെക്കുന്നു. ഇതുവരെയുള്ള സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് എന്ന് താരംപറയുന്നു.

“സുന്ദരി”, “സത്യ എന്ന പെൺകുട്ടി” എന്നീ പരമ്പരകൾക്ക് ശേഷം ആണ് യമുന “അമ്മ മകൾ” പരമ്പരയിൽ എത്തുന്നത്. വളരെ മികച്ച ഒരു സംവിധായകനാണ് ഫൈസൽ എന്നും ഫൈസലിനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പങ്കുവച്ചു. ടിവി അനിൽ എന്ന തിരക്കഥാകൃത്തുമായി വർഷങ്ങൾ ആയിട്ടുള്ള പരിചയമാണ് യമുനയ്ക്ക്. കഥാതന്തു കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും “അമ്മ മകൾ” എന്ന പരമ്പര എന്ന് യമുന ഉറപ്പു നൽകുന്നു. താരത്തിന്റെ ഏറ്റവും പുതിയ പാരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top