Movlog

Faith

കൊച്ചിയിൽ ക്രിസ്മസ് ലൈറ്റുകൾ മോഷ്ടിച്ച മൂന്നു പെൺകുട്ടികളുടെ വീഡിയോ പുറത്ത്

കൊച്ചി ചിലവന്നൂർ റോഡിലെ വഴിയരികിലെ വീട്ടിൽ നിന്ന് ക്രിസ്മസ് അലങ്കാരത്തിന്റെ ഫെയറി ലൈറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീടിന്റെ മതിലിനോട് ചേർന്ന് മരത്തിൽ അലങ്കാരത്തിനായി തൂക്കിയിട്ടു ലൈറ്റുകൾ ആണ് മൂന്നു പെൺകുട്ടികൾ ചേർന്ന് മോഷ്ടിച്ചത്.

അതിരാവിലെ ലൈറ്റുകൾ മതിലിനു പുറത്തുനിന്ന് വലിച്ചെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് വീട്ടുടമ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കാറിൽ നിന്നിറങ്ങിയ മൂന്നുപെൺകുട്ടികൾ ലൈറ്റുകളും ആയി കടന്നുകളഞ്ഞത്. പെൺകുട്ടികൾക്കെതിരെ വീട്ടുടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ഭീതിയിലും പുതുവത്സരത്തെ വരവേൽക്കാനും ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top