Movlog

Health

ഫ്‌ല്യൂയിഡ് പൊട്ടിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പ്രതീക്ഷയും ആശങ്കയും കൂടി ..” സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

ഒരു സ്ത്രീയുടെ ജീവിതം പൂർണമാകുന്നത് അവൾ അമ്മയാകുമ്പോൾ ആണ് എന്ന് പൊതുവേ പറയപ്പെടുന്നു. പ്രസവവേദന ഈ ലോകത്തിലെ ഏറ്റവും കടുത്തവേദന ആണ് എന്നും കരുതപ്പെടുന്നു. ലേബർ റൂമിൽ ഓരോ സ്ത്രീയും നേരിടേണ്ടിവരുന്ന വേദനകളും അവസ്ഥകളും എല്ലാം വലിയ അനുഭവങ്ങൾ തന്നെയാണ്. ലേബർ റൂമിനു പുറത്തു നേരിട്ട സങ്കീർണ്ണമായ നിമിഷങ്ങളെ കുറിച്ച് വികാരനിർഭരമായ കുറിപ്പ് തയ്യാറാക്കി ഇരിക്കുകയാണ് ജസ്ന പ്രവീൺ . ഗർഭിണിയാണെന്ന് അറിഞ്ഞ ആദ്യദിവസം മുതൽ ഉള്ള ഓരോ നിമിഷവും ഒരു തിരശീലയിൽ എന്ന പോലെ ഇങ്ങനെ മനസ്സിലൂടെ കടന്നു പോയെന്നും കുറിപ്പിൽ പറയുന്നു.

ഡിസംബർ 15നായിരുന്നു ആ സന്തോഷവാർത്ത അവരുടെ ജീവിതത്തിലേക്ക് തേടി എത്തുന്നത്. പീരീഡ്സ് വൈകിയതിനാൽ ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ചെക്ക് ചെയ്തപ്പോൾ രണ്ടുവര തെളിയുന്നു. പെട്ടെന്നുതന്നെ ഹോസ്പിറ്റലിലേക്ക് എത്തി അതുറപ്പിച്ചു. സന്തോഷത്തിന്റെ ഒരു പുണ്യ ദിവസമായിരുന്നു അത് . അടുത്ത ദിവസം സ്കാനിങ് ആയിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. റോഡിലെ ഓരോ ചെറിയ കുഴിയും അഗാധ ഗർത്തങ്ങൾ പോലെ തോന്നി എന്ന് കുറിപ്പിൽ വിവരിക്കുന്നു. സാധാരണ 10 മണിക്കൂർ കൊണ്ട് ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്താറുള്ള യാത്ര 28 മണിക്കൂർ നീണ്ടു ശാന്തമായും സമാധാനമായി വീട്ടിലെത്തി.

നാട്ടിൽ എത്തി ഒരുപാട് ആശുപത്രികളിൽ മാറിമാറി കാണിച്ചെങ്കിലും അവസാനം വരാൻ പോകുന്ന കുട്ടിയുടെ അമ്മ ഉണ്ടായ അതേ ആശുപത്രിയിൽ അതേ ഡോക്ടറെ കാണിക്കേണ്ടി വന്നു. എന്നാൽ കോവിഡ കാരണം ഡോക്ടർ ക്വാറന്റൈനിൽ ആവുകയും പിന്നീട് ഗാഥ എന്ന പേരുള്ള മറ്റൊരു ഡോക്ടറെ കാണിക്കേണ്ടിയും വന്നു. ഏതൊരു ചെറിയ ശാരീരിക മാനസിക മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന ,അതിനു പരിഹാരം നിർദേശിക്കാൻ ഉള്ള പാടവം ഉള്ള, അനുഭവസമ്പത്തുള്ള, സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയുള്ള ഒരു ഡോക്ടറായിരുന്നു ഗാഥ.

ഒടുവിൽ ആ ഡ്യൂ ഡേറ്റ് എത്തി. ഓഗസ്റ്റ് അഞ്ചിന് രാവിലെ മൂന്നുമണിക്ക് ലേബർ റൂമിൽ കയറി. പത്തു മണിയായപ്പോൾ ഡോക്ടർ വന്നു പറഞ്ഞു ഫ്‌ല്യൂയിഡ് പൊട്ടിക്കുക ആണെന്ന്. പ്രതീക്ഷയും ആശങ്കയും കൂടി കൈയും കാലും വിറയ്ക്കാൻ തുടങ്ങി. 12 മണി ആയപ്പോൾ ഡോക്ടർ വീണ്ടും വന്നു കാത്തിരിക്കാം എന്ന് പറഞ്ഞു. നാലര ആയപ്പോൾ നഴ്സ് വന്നു അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. എമർജൻസി സിസേറിയനു ഒരുങ്ങുകയാണെന്നും അതിന്റെ കൺസെന്റ് ഒപ്പിടണം എന്നും ഡോക്ടർ പറയുന്നു. അങ്ങനെ ശരീരമാകെ തളർന്നതുപോലെ തോന്നി. അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു.

അങ്ങനെ 4 .49 നു സർജറി കഴിഞ്ഞു. കുഞ്ഞിനെ നേരെ എൻ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.എന്തായി അവസ്ഥ എന്ന് ചോദിക്കുമ്പോൾ രാവിലെ വരെ വെയിറ്റ് ചെയ്യാം എന്നായിരുന്നു അവരുടെ മറുപടി. എല്ലാം തരണം ചെയ്തു അടുത്ത ദിവസം നേരം വെളുത്തപ്പോഴേക്കും അമ്മയും കുഞ്ഞും റൂമിലേക്ക്.. മൂന്നു ദിവസത്തിനു ശേഷം അവർ വീട്ടിലേക്ക് എത്തി. കുഞ്ഞുണ്ണി എന്ന് ആദ്യം വിളിച്ചെങ്കിലും പിന്നീട് മകൾ അവർക്ക് കുഞ്ഞാപ്പു ആയി മാറി. 20 ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിലേക്ക് എത്തി. ശക്തമായ ശാരീരിക പ്രശ്നങ്ങൾ കാരണം അഞ്ചു ദിവസം കൂടി ആശുപത്രിവാസം. നിസ്സഹായമായ പല ദുഖങ്ങളിലും അവസ്ഥകളിലും, എല്ലാം അലിയിച്ചു കളഞ്ഞത് കുഞ്ഞാപ്പുവിന്റെ ഒരു നോട്ടം മാത്രമായിരുന്നു.ദുഃഖത്തിലും, സന്തോഷത്തിലും ,സ്നേഹത്തിലും എല്ലാം കൂടെ നിന്ന തന്റെ ജീവിതപങ്കാളിയുടെ അനുഭവങ്ങൾ പങ്കുവെച്ച് വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് പ്രവീൺ. ഈ വാർഷികത്തിൽ ഞങ്ങൾ കൂടുതൽ സ്നേഹിക്കപ്പെടുന്നത് കുഞ്ഞാപ്പുവിലൂടെ ആണ് എന്നും , എല്ലാവരോടുമുള്ള നന്ദിയും തന്റെ കുറിപ്പിലൂടെ പ്രവീൺ പങ്കുവെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top