Movlog

India

ഒരേ പന്തലിൽ വിവാഹിതരായി അമ്മയും മകളും.

സ്വന്തം മകളുടെ വിവാഹത്തിന് ഒരുപാട് തയ്യാറെടുപ്പുകളോട് കൂടി സ്നേഹത്തോടെ കാത്തിരിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ ജീവിതത്തിൽ തനിച്ചായി പോകുന്ന രക്ഷിതാവിന് വിവാഹം നടത്തി കൊടുക്കുന്ന മക്കളുമുണ്ട്. എന്നാൽ അമ്മയും മകളും ഒരേ പന്തലിൽ വിവാഹം കഴിക്കുന്ന സംഭവം അപൂർവങ്ങളിൽ അപൂർവമാണ്.ഉത്തർപ്രദേശിലെ ഗോരക്പൂർ സ്വദേശികളായ അമ്മയും മകളുമാണ് ഒരേ പന്തലിൽ ഒരേ സമയത്ത് വിവാഹിതരായത്.

പ്രിപ്രൗളി ബ്ലോക്കിൽ നടന്ന സമൂഹ വിവാഹത്തിലാണ് 53 കാരിയായ ബലി ദേവിയും മകൾ 27കാരിയായ ഇന്ദുവും വിവാഹിതരായത്. 25 വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരണപ്പെട്ട ബലി ദേവി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചിരുന്നത്. അവിവാഹിതനായ ഭർത്താവിന്റെ ഇളയ സഹോദരൻ ജഗദീഷിനെ ആണ് ഇവർ വിവാഹം കഴിച്ചത്. അമ്മയുടെ വിവാഹത്തിന് മക്കൾക്ക് യാതൊരു എതിർപ്പും ഇല്ലെന്ന് ഇന്ദു അറിയിച്ചു. പിതാവിന്റെ അഭാവത്തിൽ ഒരുപാട് സ്നേഹത്തോടെയും കരുതലോടെയും ആയിരുന്നു അമ്മയും പിതൃസഹോദരനും ഇവരെ പരിപാലിച്ചത്.അവർ തന്നെ ജീവിതത്തിൽ ഒന്നിച്ചതിലുള്ള അത്യന്തം സന്തോഷത്തിലാണ് മക്കൾ.

അഞ്ചു മക്കളാണ് ബലി ദേവിക്ക്. അവരിൽ രണ്ട് ആൺമക്കളുടെയും രണ്ട് പെൺകുട്ടികളുടെയും വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ഇന്ദുവിന്റെ വിവാഹം കഴിഞ്ഞാൽ തനിച്ചാകും എന്ന് തോന്നിയതോടെയാണ് വീണ്ടും ഒരു വിവാഹത്തിന് ബലി ദേവി തയ്യാറായത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top