Movlog

Health

സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

പ്രായമായ സ്ത്രീകളിൽ കണ്ടു വരുന്ന ഒരു അവസ്ഥയാണ് മെനോപോസ്. ആർത്തവം നിന്ന് പോകുന്ന അവസ്ഥയാണിത്. ഈ അവസ്ഥയിലേക്ക് എത്തുമ്പോൾ ചില സ്ത്രീകളിൽ അമിതമായ രക്തസ്രാവം ഉണ്ടാവുന്നു. വേദനയോ പ്രയാസങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടണം. അത് പോലെ മെനോപോസ് ആയി കഴിഞ്ഞു രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷം അസഹ്യമായ വേദന അനുഭവപ്പെടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഒരു ഗൈനക്കോളജസ്റ്റിനെ കാണിക്കേണ്ടതുണ്ട്. പുറത്തിലും വയറിലും അസഹ്യമായ വേദന ഉണ്ടാവുന്നത്, ദുർഗന്ധമുള്ള വെള്ള ഡിസ്ചാർജ് ഉണ്ടാവുന്നത് എല്ലാം വരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്.

എല്ലാ സ്ത്രീകളും കുളിക്കുമ്പോൾ ബ്രെസ്റ്റ് നന്നായി തടവി തടിപ്പുകൾ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ചെറിയ ഒരു തടിപ്പ് അനുഭവപ്പെട്ടാൽ പോലും ചികിത്സ തേടേണ്ടതാണ്. ചർമത്തിൽ കുരു പോലെയോ ആണി പോലെയോ വരുന്നതും അത് വ്യാപിക്കുകയും അതിൽ നിന്ന് രക്തം പുറത്തേക്കു വരുന്നതും സൂക്ഷിക്കണം. പ്രായമായ സ്ത്രീകളിൽ മലമൂത്ര വിസർജനം ചെയ്യുമ്പോൾ അസഹ്യമായ വേദന ഉണ്ടാവുന്നതും, പൈൽസ് ഉണ്ടാവുന്നതും ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന രോഗലക്ഷണങ്ങൾ ആണ്.

ഈ ലക്ഷണങ്ങൾ ആദ്യമേ ശ്രദ്ധിക്കുകയാണെങ്കിൽ കാൻസർ പോലുള്ള വലിയ അസുഖങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കും. കാൻസർ എന്ന അസുഖത്തിനു പല ഘട്ടങ്ങളുണ്ട് .ആദ്യ ഘട്ടങ്ങളിൽ തന്നെ തിരിച്ചറിഞ്ഞാൽ കീമോതെറാപ്പി ഒന്നും കൂടാതെ തന്നെ ചികിത്സിച്ചു മാറ്റാവുന്ന ഒരു അസുഖമാണ് കാൻസർ. അതിനാൽ ശരീരം കാണിച്ചു തരുന്ന ചെറിയ ലക്ഷണങ്ങൾ പോലും ശ്രദ്ധിച്ചു പെട്ടെന്ന് തന്നെ ചികിത്സ തേടിയാൽ വലിയ അസുഖങ്ങൾ വരാതെ മുന്നോട്ട് പോകുവാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top