Movlog

Thoughts

താൻ താമസിക്കുന്ന വീടും സ്ഥലവും നൽകിയാൽ മാൾ നിർമ്മാണ കമ്പനി ഓഫർ ചെയ്തത് 7.5 കോടി രൂപ ! എന്നാൽ 84 കാരി ചെയ്തത് കണ്ടോ ?

റോഡ് നിർമാണത്തിനും പല വികസന പ്രവർത്തനങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ഒക്കെയായി ആളുകൾ വീട് ഒഴിയുകയും അതിന് പണം നൽകുകയും ചെയ്യുന്ന രീതികൾ നമ്മുടെ നാട്ടിലുണ്ട്. വീട് എന്ന് പറയുന്നത് ഏവരുടെയും സ്വപ്നമാണ്. മണ്ണും കല്ലും കൊണ്ടുണ്ടാക്കിയ വെറും ഒരു കെട്ടിടം മാത്രമല്ല വീട്. ഒരു മനുഷ്യായുസ്സിൽ കണ്ട സ്വപ്നവും പ്രതീക്ഷകളും ഓർമകളും കൂട്ടിച്ചേർത്താണ് ഓരോ ആളുകളും അവരുടെ വീട് നിർമ്മിക്കുന്നത്.

അതുകൊണ്ടാണല്ലോ വീട്ടിൽ നിന്നും അകന്നു കഴിയുമ്പോൾ വീട്ടിലേക്ക് മടങ്ങി എത്തണം എന്ന് ഓരോരുത്തരും ചിന്തിക്കുന്നത്. അങ്ങനെയുള്ളവർക്ക് എത്ര പണം നൽകാമെന്നു പറഞ്ഞാലും പ്രിയപ്പെട്ട വീട്ടിൽ നിന്നും ഒഴിഞ്ഞു കൊടുക്കാൻ സാധിക്കില്ല. അങ്ങനെയുള്ള ഒരു സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചെയ്യുന്നത്. എഡിത് മെയ്സ്ഫീൽഡ് എന്ന യുവതിയാണ് വീടു വിട്ടു പോകാൻ സമ്മതിക്കാത്തത്.

യുഎസിൽ സിയാറ്റിലിൽ ആണ് ഇവരുടെ വീട് ഒരുപാട് ആരാധകരുള്ള “അപ്പ്” എന്ന ഡിസ്‌നി ചിത്രത്തിലുള്ള വീടാണ് എഡിത്തിന്റേത്. സ്വപ്നം കൊണ്ടുണ്ടാക്കിയ തന്റെ കൂട് ആയിരുന്നു എഡിത്തിന് തന്റെ വീട്. അവരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പ്രിയപ്പെട്ട വീട്. ഒരിക്കൽ ഒരു ബിൽഡർ മാൾ നിർമ്മിക്കാനായി ആ സ്ഥലവും വീടും വാങ്ങുന്നതിനായി എഡിത്തിനെ സമീപിച്ചു. ചെറിയ സംഖ്യ ഒന്നുമല്ല അവർ വീട് ഒഴിഞ്ഞു കൊടുക്കുവാനായി വാഗ്ദാനം നൽകിയത്.

ആദ്യം അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും എഡിത് സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോൾ അത് 7 കോടിയായി ഉയർത്തി. എന്നാൽ കൊന്നാലും തന്റെ വീട് ഒഴിയില്ല എന്ന മട്ടിലായിരുന്നു എഡിത്തിന്റെ പ്രതികരണം. 2006ലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. അന്ന് 84 വയസ്സായിരുന്നു ഇവർക്ക് പ്രായം. കോടിക്കണക്കിന് രൂപയെക്കാൾ മൂല്യം ആണ് തന്റെ വീടിന് എന്നും അത് വിട്ടു നൽക്കാൻ തയ്യാറായിരുന്നില്ല എന്നും എഡിത് മാധ്യമങ്ങളോട് പറഞ്ഞു.

1952 ലായിരുന്നു ആ വീട് എഡിത് സ്വന്തമാക്കിയത്. അന്നു 3750 ഡോളറായിരുന്നു വീടിന് വില. ഈ വീടിന് 108 വർഷത്തെ പഴക്കം ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഡിത്തും അമ്മ ആലീസും ആണ് അവിടെ താമസിച്ചിരുന്നത്. അമ്മയുടെ ഓർമ്മകളുറങ്ങുന്ന വീട്ടിൽ നിന്നും ഇറങ്ങാൻ എഡിത് തയ്യാറായിരുന്നില്ല. 1050 ചതുരശ്ര അടി വിസ്തീർണത്തിൽ ഉള്ള ആ വീടിന് ചുറ്റും ഇന്ന് മാളുടെ അഞ്ചുനില കെട്ടിടം ആണ്.

വീട് വിൽക്കാൻ തയ്യാറാവില്ല എന്ന് എഡിത് ഉറച്ച തീരുമാനം എടുത്തതോടെ വീട് നീക്കം ചെയ്യാതെ അതിനു ചുറ്റും മാൾ നിര്മിക്കുകയായിരുന്നു. ഇത്രയെല്ലാം സംഭവവികാസങ്ങൾ ഉണ്ടായിട്ടും എഡിത്തും മാൾ നിർമാക്കലും മോളും തമ്മിൽ യാതൊരു പരിഭവങ്ങളോ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. മാൾ നിർമ്മാണ പദ്ധതിയുടെ കൺസ്ട്രക്ഷൻ മാനേജർ ബാരി സ്‌ട്രെഞ്ചുമായി വളരെയടുത്ത സൗഹൃദം ആണ് എഡിത് പുലർത്തിയിരുന്നത്.

എഡിത്തിന് വീട്ടുജോലികളിൽ ബാരി സഹായിക്കുമായിരുന്നു. 2008ലായിരുന്നു എഡിത് അന്തരിച്ചത്. എഡിത് മരിക്കുന്നതിനുമുമ്പ് വീട് വിൽക്കാൻ ഉള്ള അവകാശം ബാരിക്ക് നൽകിയിരുന്നു എന്ന് ബാരി അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ വലിയൊരു തുക കിട്ടുന്നതുവരെ കാത്തിരിക്കണം എന്ന് പറഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ബാരിക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ 2.3 കോടിക്ക് ഈ വീട് വിൽക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top