വ്യത്യസ്തത ആഗ്രഹിക്കാത്തവർ ആയി ആരുമുണ്ടാവില്ല. മനുഷ്യജീവിതങ്ങളുടെ മുഖ്യ ഭാഗം ആയി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീല്സിദ്യ. ചുറ്റുമുള്ള ആളുകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ ആണ് ചിലവിടുന്നത്. സോഷ്യൽ മീഡിയയിൽ കിട്ടുന്ന ലൈക്കുകളും കമന്റുകളും ആണ് പലർക്കും ഇന്ന് ആനന്ദം നൽകുന്നത്. ഒന്ന് വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും സാഹസികത കാണിച്ച് ജീവൻ വെടിഞ്ഞ ഒരുപാട് ചെറുപ്പക്കാരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.
ഒരുപാട് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനായി അതിസാഹസിക കാണിച്ച് മരണത്തിനു കീഴടങ്ങിയവർ. ഇന്ന് വാർത്തകൾ വളരെ പെട്ടെന്ന് ആളുകളിൽ എത്തിക്കുവാൻ ആയി ഏറ്റവും എളുപ്പം ഉപയോഗിക്കുന്ന മാധ്യമമാണ് സോഷ്യൽ മീഡിയ. അത് ഗുണകരം ആണെങ്കിലും പല ദോഷങ്ങളും അതിനുണ്ട്. പലപ്പോഴും വാർത്തകളുടെ നിജസ്ഥിതി അറിയാതെ അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കാറുണ്ട്.
പല വ്യാജവാർത്തകളും സത്യമാണെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇത് കൂടാതെ ട്രോളുകളുടെ പേരിലുള്ള സൈബർ ആക്രമണവും സോഷ്യൽ മീഡിയയുടെ മോശം വശം ആണ്. പലരെയും ഇത് മാനസികമായി തളർത്തുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രിയപ്പെട്ടവരെ ഒന്ന് കാണാൻ പോലും കഴിയാതെ വീടിനുള്ളിൽ അടച്ചു പൂട്ടി ഇരുന്ന സാഹചര്യത്തിൽ ഒരുപാട് ആളുകൾക്ക് താങ്ങായത് സോഷ്യൽ മീഡിയ ആയിരുന്നു.
പലപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒന്ന് വൈറൽ ആകാൻ വേണ്ടിയും പരിധി ലംഘിച്ചുള്ള പ്രകടനങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ ചെയ്യാറുണ്ട്. ലോക് ഡൗൺ കാലത്ത് കണ്ടു വന്ന ഒരു പ്രവണത ആയിരുന്നു എല്ലാ ആളുകളും യൂട്യൂബ് ചാനൽ തുടങ്ങുന്നത്. എല്ലാവരും യൂട്യൂബ് ചാനലുകൾ ആരംഭിക്കുമ്പോൾ വൈവിധ്യമാർന്ന യൂട്യൂബ് ചാനലുകളാണ് ശ്രദ്ധേയമാകുന്നത്. അതിനാൽ തങ്ങളുടെ ആശയങ്ങളിൽ വൈവിധ്യം കൊണ്ടു വരാൻ എല്ലാ ഇൻഫ്ലുവൻസറും യൂട്യൂബർമാരും ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ വളരെ വേറിട്ട ആശയവുമായി ഒരു സാരിയണിഞ്ഞ യുവതിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഡിസൈനർ സാരികൾ ഒരുപാട് കണ്ടിട്ടുണ്ടാവും. എന്നാൽ ഇങ്ങനെ ഒരു സാരി ഇതാദ്യമായിട്ടായിരിക്കും. സാധാരണ ചിപ്സ് കഴിച്ചാൽ അതിന്റെ പാക്കറ്റ് ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതാണ് പതിവ്. എന്നാൽ ആ പാക്കറ്റുകൾ എടുത്ത് വെച്ച് അതിമനോഹരമായ ഒരു സാരിയുണ്ടാക്കി അണിഞ്ഞ യുവതിയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്.
പൊട്ടറ്റോ ചിപ്സിന്റെ പാക്കറ്റ് കൊണ്ടുണ്ടാക്കിയ സാരിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സാരിയുടെ ബോർഡറിനും പല്ലുവിനും നീല ലെയ്‌സിന്റെ പുറം ഭാഗവും, സാരിയുടെ ബാക്കി ഭാഗത്തിൽ ലെയ്സ് പാക്കിന്റെ ഉള്ളിലെ സിൽവർ നിറവും ആണ് ഉപയോഗിച്ചിരിക്കുന്നത്. അതീവ സ്റ്റൈലിഷ് ആയിട്ടുള്ള ഈ സാരി യുവതി അണിഞ്ഞിട്ടില്ല വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നത്.
വീഡിയോയിൽ കാണുന്ന യുവതി ആരാണെന്നോ എവിടെയാണെന്നോ ഉള്ള വിശദ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. എന്നാൽ യുവതിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയാണ് ഓഷ്യൻ മീഡിയ. നീല ലെയ്‌സിനോടുള്ള ഇഷ്ടം ആണ് യുവതിയെ ഇങ്ങനെ ഒരു ആശയത്തിലേക്ക് ചെന്ന് എത്തിച്ചത്.
View this post on Instagram
