Movlog

Film News

രണ്ടുപേരുടെയും ശരീരം ഉരസുമ്പോൾ അവർ ആ ലോകത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു !

മലയാള സിനിമയിൽ ഇന്നുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ് ലെ സ്ബിയൻ പ്രണയം. ലെ സ്ബിയൻ പ്രണയം പ്രമേയമാക്കി കൊണ്ട് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഹോളി വൂണ്ട്”. വിശുദ്ധ മുറിവ് എന്ന അർത്ഥം വരുന്ന ടൈറ്റിൽ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണവും. ലെസ്ബിയൻ എന്നു കേട്ടാൽ നെറ്റി ചുളിക്കുകയും മുഖം തിരിക്കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രകൃതിവിരുദ്ധമായ എന്തോ ഒന്നാണ് ഇതെന്നും വളരെ മോശപ്പെട്ട ഒരു കാര്യമാണ് എന്നുമായിരുന്നു ആളുകൾക്കിടയിലുള്ള ധാരണ.

എന്നാൽ ഇതും മനുഷ്യസഹജമാണ് എന്ന് ആളുകൾ അംഗീകരിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലെസ്ബിയൻ, ഗേ എന്നത് മോശമായി കാണുന്ന ഒരുപാട് ആളുകളുണ്ട് എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യം ആണ്. ഹോളി വൂണ്ട്” എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. രണ്ടു പെൺകുട്ടികൾ ചുണ്ടോട് ചുണ്ട് ചുംബിക്കുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

കായൽ കരയിൽ താമസിക്കുന്ന രണ്ടു പെൺകുട്ടികൾ അവരുടെ ചെറുപ്പകാലം മുതൽ തന്നെ ദിവ്യമായ പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നത്. ലെസ്ബിയൻ പ്രണയം എങ്ങനെ ഉണ്ടാകും എന്നും അവരുടെ വികാരങ്ങളും ഭാവിയും എങ്ങനെ ഉണ്ടാകും എന്ന് ആണ് ഈ സിനിമ കാണിച്ചുതരുന്നത്. ലെസ്ബിയൻ പ്രണയത്തിനെ ഒരു കോണിലൂടെ കാണുന്നവർക്ക് ഒരു പുതിയ അനുഭവമായിരിക്കും ഈ സിനിമ.

വളരെ പരിശുദ്ധവും സ്വാഭാവികവുമായ ഒരു വികാരമാണ് പ്രണയം. ഹൃദയത്തിൽ നിന്നും വരുന്ന ഒരു അനുഭൂതിയാണ്. പ്രണയം അന്ധമാണെന്ന് നമ്മൾ പറയുമ്പോൾ അതിൽ ലിം ഗം പോലും ബാധകം ആയിരിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ആർക്കും ആരോടും തോന്നാവുന്ന വളരെ പരിശുദ്ധമായ ഒരു വികാരമാണ് പ്രണയം. ആ വികാരം പ്രകടിപ്പിക്കുവാനും നമ്മൾ തയ്യാറാകണം. മനസ്സു മനസ്സിനോട് ചേർന്നിരിക്കുമ്പോൾ ജീവിതം മുന്നോട്ടു പോകുന്ന അവസ്ഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.

ഇടയ്ക്ക് എപ്പോഴോ മുറിഞ്ഞു പോകുന്ന ബന്ധം വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വൈകാരികമായ രംഗങ്ങളും ചിത്രത്തിൽ കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒരു ഫെസ്റ്റിവൽ ചിത്രമായിട്ടാണ് അശോക് ആർ നാഥ് ചിത്രമൊരുക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് നിശബ്ദമായി പ്രണയിക്കുന്ന പെൺകുട്ടികളുടെ സിനിമ മലയാളത്തിൽ വരുന്നത്. അക്കാഡമിക് ഉദ്ദേശത്തോടെ എടുത്ത ലെ സ്ബിയൻ ചിത്രമാണ് “ഹോളി വൂണ്ട്”. ജാനകി സുധീറും അമൃതയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top