Movlog

Movie Express

ഡ്യൂപ്പ് ഇല്ലാതെ ചുംബന രംഗമടക്കം നേരിട്ടു അഭിനയിച്ചു തെളിയിക്കാൻ സാധിച്ചു ! കൃത്യമായി പണം ലഭിച്ച ചിത്രം അതുമാത്രമാണ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു ഇടയിൽ ശ്രദ്ധനേടുന്ന താരമാണ് ജാനകി സുധീർ. ഇതിനു മുൻപ് നിരവധി ഫോട്ടോഷൂട്ടുകളുടെ മോഡലായിരുന്നു ജാനകി. ഏറ്റവും അടുത്ത ഹോളിവുണ്ട് എന്ന ചിത്രത്തിൽ ജാനകി അഭിനയിക്കുകയും ചെയ്തിരുന്നു. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. ഇതുവരെ താൻ ചെയ്തതിൽ വച്ചു കൃത്യമായി ശമ്പളം ലഭിച്ച സിനിമ അത് ഹോളിവുണ്ട് ആണ് എന്നാണ് നടി പറയുന്നത്.

ഹോളിവുണ്ടിലെ പ്രധാന കഥാപാത്രം ചെയ്യാൻ താല്പര്യമുണ്ട് എന്ന് അങ്ങോട്ട് പറയുകയായിരുന്നു. റെഡ് ക്ലബ് സ്റ്റുഡിയോയിൽ സംസാരിച്ചപ്പോൾ ആയിരുന്നു ജാനകി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നത്. ബോൾഡ് എന്ന വിശേഷണമുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ കുറിച്ച് ശ്രദ്ധിക്കാറില്ല. കാണുമ്പോൾ ആണല്ലോ വിഷമം തോന്നാറുള്ളത്. ഈ കാര്യങ്ങളൊക്കെ ശ്രദ്ധികില്ല. എവിടെയോ കിടക്കുന്ന ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് എന്താണ്. ഹോളിവുഡ് കണ്ടിട്ട് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുംബനരംഗം ഉൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിലും ബോഡി ഡബിൾ ഒന്നും ചെയ്തിരുന്നില്ല എന്നും ജാനകി പറയുന്നു.

ട്രെയിലർ കണ്ടിട്ട് എന്തൊക്കെയോ ഉണ്ടെന്ന് പ്രതീക്ഷിച്ച് പോയവരെയെല്ലാം സിനിമ നിരാശപ്പെടുത്തിയിട്ട് ഉണ്ടാകും. സിനിമയ്ക്ക് അത്യാവശ്യമായ രീതിയിൽ ആണ് അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് ചില അഭിമുഖങ്ങളിലും താൻ പറഞ്ഞിട്ടുണ്ട്. അത് മനസ്സിൽ വച്ച് പോയവരെല്ലാം സിനിമ ഉൾക്കൊണ്ടിട്ടാവും എന്നും താരം പറയുന്നുണ്ട്. ചുംബന രംഗങ്ങൾ ഉൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ഡ്യൂപ്പ് ഉണ്ടായിരുന്നില്ലെന്നാണ് ജാനകി പറയുന്നത്. അതേസമയം ചിത്രത്തിന് ഒരേപോലെയുള്ള വിമർശനങ്ങളും ലഭിക്കുന്നുണ്ട്.

ഇത്തരം ഒരു സിനിമയുടെ ആവശ്യം ഇപ്പോൾ ഉണ്ടായിരുന്നൊ എന്തു മെസ്സേജ് ആണ് ഈ ഒരു സിനിമയിലൂടെ പ്രേക്ഷകർക്ക് കൊടുക്കുവാനായി ഉദ്ദേശിക്കുന്നത് സംവിധായകൻ എന്നൊക്കെയായിരുന്നു പലരും ചോദിച്ചിരുന്നത്. വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയത് എങ്കിലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞവരും നിരവധിയാണ്. ജാനകിയുടെ പ്രകടനം വളരെ മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകരിൽ നിന്നും ഉള്ള അഭിപ്രായം. ജാനകിയുടെ ഭർത്താവിന്റെ റോളിൽ എത്തിയ കഥാപാത്രവും വളരെ മികച്ച രീതിയിൽ തന്നെയാണ് അഭിനയിച്ചത് എന്നും കമന്റുകൾ വരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top